HOME
DETAILS

ബജറ്റ്: തിരുവമ്പാടി മണ്ഡലത്തില്‍ 185 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

  
backup
March 06 2017 | 00:03 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1




മുക്കം: സംസ്ഥാന ബജറ്റില്‍ തിരുവമ്പാടി മണ്ഡലത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 185 കോടി രൂപ അനുവദിച്ചു. ഇതില്‍ 73 കോടി രൂപയുടെ പദ്ധതികള്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുള്ളതും ശേഷിക്കുന്നവ വ്യത്യസ്ത ബജറ്റ് വാള്യങ്ങളില്‍ നിര്‍ദേശിച്ച പദ്ധതികളുമാണെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു.
തിരുവമ്പാടി  പുല്ലുരാംപാറ, മറിപ്പുഴ റോഡ്, മണാശ്ശേരി-പുല്‍പ്പറമ്പ് -കൊടിയത്തൂര്‍-ചുള്ളിക്കാപറമ്പ് റോഡ്, അടിവാരം-കേളന്‍മൂല റോഡ് എന്നിവക്ക് 20 കോടി രൂപ വീതം വകയിരുത്തി. തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്ര വികസനത്തിന് അഞ്ച് കോടിയും മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഞ്ചു കോടിയും ചെറുവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മൂന്നു കോടി രൂപയും വകയിരുത്തി.
 മുക്കം കുറ്റിപ്പാല കയ്യിട്ടാപൊയില്‍-മാമ്പറ്റ-തൂങ്ങുംപുറം റോഡിന് ആറര കോടി, ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡിന് 12 കോടി, തിരുവമ്പാടി-പുന്നക്കല്‍-ഓളിക്കല്‍ റോഡിന് രണ്ടര കോടി, കൂമ്പാറ-കക്കാടംപൊയില്‍ റോഡിന് 12 കോടി, മുത്തേരി-കല്ലുരുടി റോഡിന് ആറു കോടി, തോട്ടുമുക്കം-പനംപിലാവ് -പീടികപ്പാറ റോഡിന് മൂന്നു കോടി, താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡിന് ആറു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
കുണ്ടന്‍തോട്, ചെമ്പുകടവ് പാലങ്ങള്‍ക്ക് നാലര കോടി വീതം, മുണ്ടൂര്‍ പാലത്തിന് ഒന്നര കോടി, കുപ്പായക്കോട് പാലത്തിന് അഞ്ചു കോടി, വല്ലതായ്കടവ് പാലത്തിന് ആറു കോടി, കരിമ്പ് പാലത്തിന് ഏഴു കോടി, കല്‍പ്പൂര്‍ തൂക്കുപാലത്തിന് 85 ലക്ഷം, വൈശ്യംപുറം, പച്ചക്കാട്, കക്കാട് തൂക്കുപാലങ്ങള്‍ക്ക് രണ്ടു കോടി വീതം, അഗസ്ത്യന്‍ മുഴിയില്‍ കലുങ്ക് നിര്‍മിക്കാന്‍ ഒരു കോടി, തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മാണത്തിന് നാലു കോടി, മുക്കം ഗവ. പോളി ടെക്‌നിക് കെട്ടിട നിര്‍മാണത്തിന് അഞ്ചു കോടി, ആനയാംകുന്ന് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് മൂന്നു കോടി, മണാശ്ശേരി ഗവ. യു.പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം, മുക്കം സി.എച്ച്.സി കെട്ടിട നിര്‍മാണത്തിന് എട്ടു കോടി, മുക്കം പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന് അഞ്ചു കോടി, കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം രണ്ടു കോടി, നെല്ലി പൊയില്‍ പി.എച്ച്.സി സബ് സെന്റര്‍ കെട്ടിട നിര്‍മാണത്തിന് 20 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago