HOME
DETAILS

കുടകിലെ മലയാളം മീഡിയം

  
backup
March 01 2020 | 02:03 AM

kudaku-malayalam-medium

 

 


സ്വാതന്ത്ര്യാനന്തരം 1950കളില്‍ ആണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കുടകിലേക്കു വ്യാപകമായി കുടിയേറ്റമുണ്ടായത്. അന്നത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളെ കൂടുവിട്ട് കൂട് തേടുന്നതിലേക്ക് എത്തിച്ചു. കുടകില്‍ എത്തിച്ചേര്‍ന്നവരില്‍ മിക്കവരും കര്‍ഷക തൊഴിലാളികളോ നിര്‍മാണ തൊഴിലാളികളോ ആയിരുന്നു, പിന്നെ വ്യാപാരികളും. കൂടുതല്‍ ആളുകളും എത്തിച്ചേര്‍ന്നതു കുടകിലെ സിദ്ധാപുരത്തായിരുന്നു.


അന്ന് സിദ്ധാപുരത്ത് മലയാളികളുടെ നേതൃത്വത്തില്‍ ഒരു സര്‍വോദയ ഗ്രാമീണ വായനശാലയും ഗ്രന്ഥാലയവും പ്രവര്‍ത്തിച്ചിരുന്നു. വായനശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരും വായനക്കാരായി എത്തിയിരുന്നവരും ചേര്‍ന്നു തങ്ങളുടെ കുട്ടികള്‍ക്കു മലയാളം പഠിക്കുന്നതിനായി ഒരു വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചന നടത്തുകയുണ്ടായി. അതിന്റെ ഫലമായി അന്നത്തെ വ്യാപാര പ്രമുഖരായ മുസ്തഫ, രാമന്‍പിള്ള, കൊടവ സമുദായത്തില്‍ നിന്നുമുള്ള തോട്ടം ഉടമ മാദപ്പ, കോതമംഗലത്ത് നിന്നു പിതാവിന്റെ കൂടെ കുടകിലേക്ക് എത്തിയ ചാക്കോ മാഷ് തുടങ്ങിയവരൊക്കെ ചേര്‍ന്നു വായനശാലക്കു സമീപം മലയാള പാഠശാല ആരംഭിക്കുകയായിരുന്നു. അന്ന് എലിമെന്ററി യോഗ്യത (ഇന്നത്തെ എസ്.എസ്.എല്‍.സി) യോഗ്യതയുണ്ടായിരുന്ന ചാക്കോ മാഷിനെ അധ്യാപകനായി മറ്റുള്ളവരെല്ലാം ചേര്‍ന്നു നിയമിച്ചു.


തുടര്‍ന്ന് ഒരു സ്‌കൂള്‍ തന്നെ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ ഇന്നു സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലം വാങ്ങുകയായിരുന്നു. അതിനായി നാട്ടിലെ പൗരപ്രമുഖനും രാഷ്ട്രീയ നേതൃത്വവുമായി നല്ല ബന്ധമുള്ള മുഹമ്മദലി ഹാജിയുടെ സഹായം സ്‌കൂള്‍ അധികൃതര്‍ക്ക് ഏറെ ഗുണം ചെയ്തു. ആദ്യകാലത്ത് ശമ്പളം പോലും നല്‍കാനാവാത്ത നിലയിലായിരുന്നു സ്‌കൂളിന്റെ പ്രവര്‍ത്തനം. ദൈനംദിന ചെലവുകള്‍ പോലും കണ്ടെത്താന്‍ പ്രയാസമായതോടെ സ്‌കൂള്‍ സര്‍ക്കാരിലേക്കു നല്‍കാം എന്ന അഭിപ്രായം പലരില്‍ നിന്നും ഉയര്‍ന്നു. അതിനായി മടിക്കേരിയിലെ പല സ്ഥാപനങ്ങളും കയറി ഇറങ്ങേണ്ടി വന്നു. അന്ന് കുടക് കര്‍ണാടകയില്‍ ലയിച്ചിരുന്നില്ല. അനുമതിക്കായി പോയിരുന്നവര്‍ അത്യാവശ്യം നിയമ പരിജ്ഞാനമുള്ളവര്‍ ആയതിനാലാണു ഭാഷയ്ക്ക് ഇന്നത്തെ അത്ര പ്രചാരണം ഇല്ലാത്ത കാലമായിട്ട് കൂടി സ്‌കൂളിന് അനുമതി ലഭിച്ചത്. സര്‍ക്കാര്‍ അനുമതി കിട്ടിയെങ്കിലും സ്‌കൂള്‍ നേരിട്ട വെല്ലുവിളികള്‍ തീര്‍ന്നില്ല. 1960ല്‍ കഴിഞ്ഞവര്‍ഷത്തെ പോലെ മഹാപ്രളയം കുടകില്‍ ഉണ്ടായിരുന്നു. അന്ന് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ഓല ഷെഡ് മല വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. പിന്നെയും ഏറെ പണിപ്പെട്ടാണ് നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കെട്ടിടം ഉണ്ടാക്കുന്നത്. ആ ഘട്ടത്തില്‍ കുടകിനെ കര്‍ണാടകയില്‍ ലയിപ്പിക്കുകയും അതിന്റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ സ്ഥാപനം കെട്ടിപ്പടുത്തവര്‍ സര്‍ക്കാരിനെ സമീപിക്കുകയും സര്‍വോദയ മലയാളം എല്‍.പി സ്‌കൂള്‍ എന്നതു സിദ്ധാപുരം ഗവ. മലയാളം ഹയര്‍ പ്രൈമറി സ്‌കൂള്‍ എന്ന് ആയതും ചരിത്രം. സര്‍ക്കാര്‍ വിദ്യാലയമായതോടെ സ്‌കൂളിനു നല്ല പുരോഗതി ഉണ്ടായി. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. കേരളത്തില്‍ വേരുകളുള്ള കുടിയേറ്റ ജനത തങ്ങളുടെ തലമുറകളെ മാതൃഭാഷ പഠിപ്പിക്കാനുള്ള ഒരിടമായി ഈ വിദ്യാലയത്തെ കണ്ടു.


ജില്ലാസംസ്ഥാന തലങ്ങളിലെ കലാകായിക മേളകളില്‍ സിദ്ധാപുരം ഗവ. മലയാളം മീഡിയം സ്‌കൂള്‍ സ്ഥിരം സാന്നിധ്യമായി. പാഠ്യപാഠ്യേതര മേഖലകളില്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മികച്ച നിലവാരം പുലര്‍ത്തി. 1991ല്‍ ചാക്കോ മാഷ് വിരമിച്ചു. 2008ല്‍ സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചു. എണ്‍പതുകളും തൊണ്ണൂറുകളുമെല്ലാം സ്‌കൂളിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് ചാക്കോ മാഷ് പറയുന്നു. ആയിരക്കണക്കിനു മലയാളി വിദ്യാര്‍ഥികള്‍ക്ക് അറിവുപകര്‍ന്നു നല്‍കിയ ഈ സ്ഥാപനം ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളുടെ കടന്നുവരവോടെ തകര്‍ച്ചയുടെ വക്കിലാണ്. കുടകില്‍ നേരത്തെ ഉണ്ടായിരുന്ന മറ്റു ചില മലയാളം സ്‌കൂളുകള്‍ അടച്ചുപൂട്ടി. അതില്‍ ചിലതു സ്വകാര്യ സ്‌കൂളുകളായിരുന്നു. ഇപ്പോള്‍ കുടക് ജില്ലയില്‍ രണ്ടു മലയാളം മീഡിയം സ്‌കൂളുകള്‍ മാത്രമേയുള്ളൂ. അതിലൊന്നാണു സിദ്ധാപുരം ഗവ. മലയാളം മീഡിയം സ്‌കൂള്‍. മറ്റൊന്ന് കേരള അതിര്‍ത്തിയില്‍ മാക്കൂട്ടത്താണ്. കൂട്ടുപുഴ പാലം കടന്നാല്‍ കേരളത്തില്‍ നിരവധി ആധുനിക സ്‌കൂളുകളുള്ളതിനാല്‍ മാക്കൂട്ടം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കുറവാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ഒരുകുട്ടി പോലും മാക്കൂട്ടം സ്‌കൂളില്‍ ഒന്നാംക്ലാസിലേക്കു പ്രവേശനത്തിന് എത്തിയില്ല. നേരത്തെ തന്നെ അക്കാദമിക് തലങ്ങളില്‍ നല്ല പ്രകടനം കാഴ്ചവച്ച സിദ്ധാപുരം സ്‌കൂളിനെ ഇനിയും പഴയ പ്രതാപത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കുമെന്നാണു സ്‌കൂളിന്റെ ശില്‍പികളും അഭ്യുദയകാംക്ഷികളും പറയുന്നത്. പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ടെത്താമെന്നു സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയത്തിന് ഇപ്പോള്‍ പുറത്ത് നിന്നുമുള്ള സ്‌പോണ്‍സര്‍മാരെ അനുവദിക്കുന്ന സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ വരികയാണെങ്കില്‍ അന്യദേശത്ത് മലയാളത്തെ വളര്‍ത്താന്‍ സഹായിക്കുന്ന ഈ സ്ഥാപനത്തെ നിലനിര്‍ത്താനാകും. പൂര്‍വവിദ്യാര്‍ഥികളും പി.ടി.എയും സ്‌കൂളിനു മികച്ച പിന്തുണ നല്‍കുന്നുണ്ട്. കണ്ണൂര്‍ ചെറുപുഴ സ്വദേശി സിസിയാണു പ്രധാന അധ്യാപിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago