HOME
DETAILS
MAL
പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല കവര്‍ന്നു
backup
June 16 2016 | 20:06 PM
എടച്ചേരി: ഇരിങ്ങണ്ണൂരിലെ കായപനിച്ചീ ചെറുകുളത്തു പട്ടാപകല്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്നു സ്വര്‍ണമാല പൊട്ടിച്ചു. നിടിയകുനിയില് ദേവിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 10നാണു സംഭവം. മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ച് ബൈക്കില്‍ വന്ന യുവാവ് കാല്‍നട യാത്രക്കാരിയായ ദേവിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച് അതിവേഗം പെരിങ്ങത്തൂര്‍ ഭാഗത്തേക്കു രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പിന്നാലെ പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ നാദാപുരം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരേതനായ നിടിയകുനിയില് ബാലന്റെ ഭാര്യയാണ് ദേവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."