HOME
DETAILS
MAL
മുന്‍ ജനപ്രതിനിധികള്‍ സര്‍ക്കാരിന് അവകാശ പത്രിക സമര്‍പിക്കും
backup
June 16 2016 | 20:06 PM
കോഴിക്കോട്: മുന്‍ജനപ്രതിനിധികളുടെ നിരവധി ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക സംസ്ഥാന സര്‍ക്കാരിനു സമര്പിക്കാന് ഓള്‍കേരളാ ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജൂലൈയില്‍ ജില്ലാ കമ്മിറ്റികള്‍ ചേരാനും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.
അഹമ്മദ് കുരിക്കള്‍ പഞ്ചായത്ത് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന് അധ്യക്ഷനായി. എം.പി പത്മനാഭന്, ബി. സൈതലവി, കെ.സി സുബ്രഹ്മണ്യന്, സി.എ മുഹമ്മദ്, എ.ടി ശ്രീധരന്, ബീനാസണ്ണി, എന്‍.എ അസീസ്, പി. അപ്പുക്കുട്ടന്, ഉമര്‍ ഒട്ടുമ്മല്‍, കെ.ഒ ആലി, കരീം പന്നിത്തടം, നടുക്കണ്ടി അബൂബക്കര്‍, മണ്‍വിള സൈനുദ്ദീന്‍, സി. മഹേശ്വരന്‍പിള്ള, വിളവൂര്ക്കര രാജേന്ദ്രന്, സി.കെ ഗോവിന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."