HOME
DETAILS
MAL
ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സ്പീക്കര്‍
backup
March 01 2020 | 03:03 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കാംപസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പെടുത്തും. ഇന്ത്യ എന്താണെന്ന ആശയം ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുള്ളത് കാംപസുകളാണ്. കാംപസുകളുടെ ഊര്‍ജംകൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്രീയം ഷണ്ഡീകരിക്കപ്പെടാതിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ കോടതിക്ക് കഴിയാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്. ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യമാണിതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രഭാവര്‍മയുടെ 'ശ്യാമമാധവ'ത്തിന് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ലെന്നും 'ശ്യാമമാധവ'മാണ് പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹമായ കൃതിയെന്നും സ്പീക്കര്‍ പറഞ്ഞു. പതിനാലാം നൂറ്റാണ്ടില്‍ ബ്രാഹ്മണ്യമേധാവിത്വത്തിന്റെ തെറ്റുകള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച കവി പൂന്താനമല്ലാതെ മറ്റൊരാളില്ല. ആ കവിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നെങ്കില്‍ ആദ്യം നല്‍കേണ്ടത് കൃഷ്ണന്റെ മാനുഷികവശങ്ങളെ തുറന്നുകാട്ടിക്കൊണ്ടുള്ള സാഹിത്യസൃഷ്ടിയായ ശ്യാമമാധവത്തിന് തന്നെയാണ്. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൃത്യമായി ലഭ്യമാക്കുന്നതില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ഇനിയും ചില കുറവുകളുണ്ട്. അത് പരിഹരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചയിച്ച ഫോര്‍മാറ്റില്‍ അയക്കാത്ത ചോദ്യങ്ങള്‍ മാത്രമാണ് തിരിച്ചയച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."