മാലിന്യം തള്ളല്‍ നഗരസഭ വകയെന്ന് ആക്ഷേപം..!
കാഞ്ഞങ്ങാട്: നഗരസഭയുടെ കണ്ണായ സ്ഥലത്ത് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ കുഴിച്ചു മൂടുന്നതായാണ് പരാതി. നഴ്്‌സിങ് കോളജും കേന്ദ്രീയ വിദ്യാലയവും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാമുള്ള കോടതി റോഡിലെ പഴയ പൊലിസ് ക്വാര്‍ട്ടേഴ്‌സ് നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്. വേര്‍ഹൗസും ബിവറേജസും ഈ റോഡിലായതിനാല്‍ ബിവറേജസില്‍ നിന്ന്് വിദേശമദ്യം വാങ്ങിക്കുന്നവര്‍ ഇവിടെ തമ്പടിച്ച് മദ്യപിക്കുന്നതായും പരാതിയുണ്ട്.
നേരത്തെ ജില്ലാ ആശുപത്രി ഉണ്ടായിരുന്നപ്പോള്‍ ആശുപത്രിയിലെ മാലിന്യങ്ങളൊക്കെ തള്ളിയിരുന്നത് ഇവിടെയായിരുന്നു. പൊലിസുകാരുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് പൊലിസ് ക്വാര്‍ട്ടേഴ്‌സ് പൂങ്കാവ് ശിവക്ഷേത്രത്തിന് സമീപത്തേക്കു മാറുകയായിരുന്നു. പിന്നീട് ഇവിടുള്ള പഴയ ക്വാര്‍ട്ടേഴ്‌സ പൊളിക്കാനോ സ്ഥലം വൃത്തിയാക്കാനോ നഗരസഭ മുതിര്‍ന്നില്ല. ചെയര്‍മാനായി വി.വി രമേശന്‍ സ്ഥാനമേറ്റതോടെ ഈ സ്ഥലം എന്തിനെങ്കിലും വേണ്ടി ഉപയോഗിക്കും എന്നൊരു ധാരണ നാട്ടുകാര്‍ക്ക് പൊതുവേ ഉണ്ടായിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഈ സ്ഥലത്ത് സിനിമ തീയറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കാന്‍ നീക്കം നടത്തിയിരുന്നു. ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍, അംഗം സംവിധായകനായ ഷെറി എന്നിവര്‍ സ്ഥലത്തെത്തി തിയറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ നഗരത്തിനടുത്തായത് കൊണ്ട് സ്ഥലം പര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് തിയറ്റര്‍ മടിക്കൈയിലേക്ക് മാറുകയാണ് ഉണ്ടായത്.
എന്നാല്‍ നഗരസഭാ ജീവനക്കാര്‍ തന്നെയാണ് നഗരസഭയുടെ മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതെന്ന് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരും ഓഫിസുകളിലെ ജീവനക്കാരും ആരോപിച്ചു.
പലപ്പോഴും നഗരസഭാ ജീവനക്കാര്‍ മാലിന്യങ്ങള്‍ കുഴിവെട്ടി മൂടുകയോ കത്തിച്ചുകളയുകയോ ആണേ്രത പതിവ്. നഗരസഭയുടെ കണ്ണായ സ്ഥലം ഏതെങ്കിലും ജില്ലാ ഓഫിസുകള്‍ക്ക് അനുവദിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."