HOME
DETAILS
MAL
പ്രതിപക്ഷത്തിന്റേത് കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന സമീപനം
backup
March 01 2020 | 03:03 AM
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നാടൊട്ടാകെ സന്തോഷിക്കേണ്ട അവസരത്തില്‍ പ്രതിപക്ഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് പതിവാണ്. കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മിച്ച രണ്ടുലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പുത്തരിക്കണ്ടത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ വേദിയില്‍ ഞങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവും ശശി തരൂര്‍ എം.പിയും ഉണ്ടാവേണ്ടിയിരുന്നു. എന്നാല്‍ പരിപാടി ബഹിഷ്കരിക്കുന്നതായി അവരുടെ രാഷ്ട്രീയ തീരുമാനം വന്നു. എന്തിനെയാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്, ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടത്?.
പദ്ധതിക്കെതിരായ വിമര്‍ശനം എല്‍.ഡി.എഫ് ഭരിക്കുന്നതിനാലാണ്. ഇത്ര ഇടുങ്ങിയ മനസുമായി പ്രവര്‍ത്തിക്കാമോ? ഞങ്ങള്‍ തുടങ്ങിയ പദ്ധതി നിങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തില്‍ കഴമ്പുണ്ട്. യു.ഡി.എഫ് നിര്‍മിച്ചുതുടങ്ങിയ വീടുകള്‍ ലൈഫില്‍ ഉണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എടുത്തോളൂ.നാട് ഒന്നാകെ സന്തോഷിക്കുന്ന സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ പതിവാണ്. പ്രവാസികള്‍ക്ക് കേരളത്തിന്റെ വികസന കാര്യത്തില്‍ അഭിപ്രായം പറയാനുള്ള വേദിയൊരുക്കിക്കൊണ്ടാണ് ലോകകേരള സഭ നടത്തിയത്. ആദ്യഘട്ടത്തില്‍ അതിനൊപ്പം നിന്ന പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."