മോദിയേയും പിണറായിയേയും പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ച് ഗവര്‍ണര്‍ പി.സദാശിവത്തിന്റെ റിപ്പബ്ലിക് ദിന പ്രസംഗം. മോദിയുടെ ഭരണം സാമ്പത്തിക പുരോഗതിയുണ്ടാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ ചെലുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അനാവശ്യ വിവാദങ്ങളല്ല, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് രാഷ്ട്രീയ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സാധാരണ ജീവിതത്തെ ബാധിക്കുന്ന അക്രമ പ്രതിഷേധങ്ങളും നിരന്തര ഹര്‍ത്താലുകളും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കും.
പ്രളയം സംസ്ഥാന സാമ്പത്തികസ്ഥിതിയെ തകര്‍ത്തെങ്കിലും നമ്മുടെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം രാജ്യത്തിനുതന്നെ മാതൃകയായി. പുനര്‍നിര്‍മാണത്തിന്റെ പ്രവൃത്തികള്‍ ഒരു രാത്രികൊണ്ട് തീര്‍ക്കാവുന്നതല്ല. അതുകൊണ്ടുതന്നെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പുനര്‍നിര്‍മാണപ്രവൃത്തികളുടെ മുന്‍ഗണനകളില്‍ സങ്കുചിതരാഷ്ട്രീയം കടന്നുവരരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കേരളവും പുരോഗതി നേടി. ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണത്തോട് അടുക്കുന്നു, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപാസ് ഏപ്രിലോടെ യാഥാര്‍ഥ്യമാകുന്നു തുടങ്ങിയവ ഇതിനുള്ള അടയാളങ്ങളാണ്.
മാനവശേഷി വികസനത്തിലും ലോകശ്രദ്ധനേടുന്നതിലും മികച്ച ഭാവിയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് ഗവര്‍ണര്‍ എന്ന നിലയിലെ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."