HOME
DETAILS

'പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു',  അര്‍ജുനന്‍ മാസ്റ്റര്‍ ശതാഭിഷിക്തനായി

  
backup
March 02, 2020 | 4:53 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%bf-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f
 
സ്വന്തം ലേഖകന്‍
കൊച്ചി: വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടിയ പാര്‍വതി മന്ദിരത്തില്‍ കസ്തൂരി മണക്കുന്നു, കാലം തൊഴുതുനില്‍ക്കുമ്പോള്‍, അത്തറിന്‍ മണം പൂശി മലയാള സംഗീതത്തിന്റെ മാസ്റ്റര്‍ ചക്രക്കസേരയില്‍ പൂമുഖത്തേക്കെത്തി. മാനത്തിന്‍ മുറ്റത്തെ, പാടാത്ത വീണയെ പാടിപ്പിച്ച, മുത്തിലും മുത്തായ മണിമുത്തെന്ന് മലയാളം വാഴ്ത്തുന്ന അര്‍ജുനന്‍ മാസ്റ്റര്‍ ശതാഭിഷിക്തനായ മുഹൂര്‍ത്തം മാഷിന്റെ സംഗീതത്തെ പ്രണയിക്കുന്നവര്‍ ആഘോഷമാക്കി. ആയിരം പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിച്ച സംഗീത സാഗരമായ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ തന്റെ 84ാം പിറന്നാള്‍ ആഘോഷിച്ചത് കൊച്ചിയിലെ സ്വവസതിയായ പാര്‍വതി മന്ദിരത്തില്‍ വച്ചാണ്. പിറന്നാള്‍ അനുമോദനങ്ങളുമായി സാംസ്‌കാരിക നായകര്‍ക്കൊപ്പം ആരാധകരും എത്തിയതോടെ ഉത്സവപ്രതീതി. 1969ല്‍ താന്‍ ഈണം നല്‍കിയ റസ്റ്റ് ഹൗസ് എന്ന സിനിമയിലെ 'പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു' എന്ന ഗാനം മാസ്റ്റര്‍ ഓര്‍മയില്‍ നിന്ന് ഓര്‍ത്തെടുത്ത് വിറയാര്‍ന്ന സ്വരത്തില്‍ ആരാധകര്‍ക്കായി പാടി. തുടര്‍ന്ന് പുതുതലമുറയിലെ കുഞ്ഞു ഗായകരുടെ സംഗീതാര്‍ച്ചന നടന്നു.
1946 മാര്‍ച്ച് ഒന്നാം തീയതി ഫോര്‍ട്ടുകൊച്ചിയില്‍ ചിരട്ടപ്പാലത്ത് കൊച്ചു കുഞ്ഞിന്റെയും പാര്‍വതിയുടെയും മകനായാണ് അര്‍ജുനന്‍ മാഷിന്റെ ജനനം. നാടകഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് നിറഞ്ഞുനിന്നത്. മഹാകവി കാളിദാസ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു ശതാഭിഷേക ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഡോ. കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാസ്റ്ററെ പൊന്നാട അണിയിച്ച് ഫലമൂലാധികള്‍ സമര്‍പ്പിച്ചാണ് ആരാധകവൃന്ദം ആദരിച്ചത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരിലേത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം: ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍

Kerala
  •  2 hours ago
No Image

 നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട: നാല് കിലോ രാസലഹരിയുമായി വിദേശ വനിത പിടിയില്‍

Kerala
  •  2 hours ago
No Image

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാവും; സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക്

National
  •  2 hours ago
No Image

ടേക്ക് ഓഫിനിടെ യുഎസിൽ ജെറ്റ് വിമാനം തകർന്ന് വീണു; അപകടത്തിൽ ഏഴ് മരണം

International
  •  2 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും

Kerala
  •  3 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  4 hours ago
No Image

സഹപ്രവർത്തകയെ കൊലപ്പെടുത്തി; ശിരസ്സറ്റ മ‍ൃതദേഹം ചാക്കിലാക്കി പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ

National
  •  12 hours ago
No Image

ബഹ്‌റൈനിൽ വാഹനാപകടം: 23 വയസ്സുകാരന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

bahrain
  •  12 hours ago
No Image

ജോലിസ്ഥലത്തെ പരുക്കുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ തൊഴിലുടമകൾക്ക് കനത്ത പിഴ; പുതിയ നിയമവുമായി ഒമാൻ

oman
  •  12 hours ago
No Image

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  12 hours ago