HOME
DETAILS

അപകടങ്ങള്‍ പെരുകുമ്പോഴും അത്ര 'സേഫ്' അല്ല കാര്യങ്ങള്‍, സേഫ് കേരള പദ്ധതി പാതിവഴിയില്‍

  
backup
March 02 2020 | 04:03 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4-2
 
 
കൊച്ചി: വാഹനാപകട നിരക്ക് 50 ശതമാനം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സേഫ് കേരള പദ്ധതി രണ്ടുവര്‍ഷമാകാറായിട്ടും പൂര്‍ണസജ്ജമല്ല. നിരത്തുകളില്‍ അപകടങ്ങള്‍ അനുദിനം വര്‍ധിക്കുമ്പോഴും പദ്ധതി ഫയലില്‍ ഉറങ്ങുകയാണ്. നടപ്പാക്കാന്‍ ശ്രമമാരംഭിച്ച ജില്ലകളില്‍പോലും അസൗകര്യങ്ങള്‍ കാരണം പ്രവര്‍ത്തനം മന്ദഗതിയിലാണ്. ശബരിമല സേഫ് സോണ്‍ മാതൃകയില്‍ എല്ലാ ജില്ലകളിലും അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് റോഡ് സുരക്ഷ ശക്തിപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോഴും ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങാനോ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല. രാപകല്‍ റോഡില്‍ കാവല്‍ക്കണ്ണായിമാറേണ്ട പദ്ധതി ഗതാഗതവകുപ്പിന്റെ പിടിപ്പുകേടായി കടലാസില്‍ തന്നെയാണിപ്പോഴും.
 
പദ്ധതിയ്ക്കായി 262 തസ്തികകളാണ് സൃഷ്ടിച്ചത്. 65 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 155 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പെടെയാണിത്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന നോഡല്‍ ഓഫിസറായി ആര്‍.ടി.ഒ ഗ്രേഡിലുള്ള ഉദ്യോഗസ്ഥനെയും പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കാനായി ഓരോ ജില്ലയിലേക്കും പ്രത്യേകം ആര്‍.ഡി.ഒമാരേയും (എന്‍ഫോഴ്‌സ്‌മെന്റ്) നിയമിച്ചെങ്കിലും നിരത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ അത് പര്യാപ്തമായില്ല.
24 മണിക്കൂറും റോഡില്‍ ഉണ്ടാവുന്ന സ്‌ക്വാഡുകളാണ് ഈ പദ്ധതിയുടെ നട്ടെല്ല്. മൂന്നാഴ്ചയിലൊരിക്കല്‍ പകല്‍ സമയത്തും രണ്ടാഴ്ച കൂടുമ്പോള്‍ രാത്രി എട്ടിനുശേഷവും അപ്രതീക്ഷിതമായും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഇവരുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്‌ക്വാഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിനും അവര്‍ ട്രാന്‍സ്‌പോര്‍ട്ട് -റോഡ് കമ്മിഷണര്‍മാര്‍ക്കും അവരത് സര്‍ക്കാരിലേക്കും ആറുമാസത്തിലൊരിക്കല്‍ നല്‍കേണ്ടതുണ്ട്. പദ്ധതിയുടെ ഏതെങ്കിലും ഘട്ടത്തിലുണ്ടായേക്കാവുന്ന വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നതിനാല്‍ പഴുതടച്ച പദ്ധതിയെന്നാണ് പൊതുവേ കരുതുന്നത്.
ട്രാഫിക് സിഗ്നലുകളും നിരീക്ഷണ കാമറകളും പ്രവര്‍ത്തിക്കാത്ത അവസ്ഥ പദ്ധതി പൂര്‍ണമാവുന്നതോടെ മാറും. കാരണം ഇവയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കേണ്ട ഉത്തരവാദിത്തവും പദ്ധതിക്കുണ്ട്. ഇന്നത്തെ റോഡ് സാഹചര്യങ്ങളില്‍ ഫലപ്രദമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസിലാകുന്ന പദ്ധതിയ്ക്ക് ഇനിയും അനക്കം വയ്ക്കാത്തതില്‍ സുരക്ഷാ ഏജന്‍സികള്‍ക്കും അസംതൃപ്തിയുണ്ട്.
 
അതിനിടെ പദ്ധതിയുടെ കീഴില്‍ രൂപവല്‍ക്കരിച്ച 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കുള്‍പ്പെടെ ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന 95 വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ എടുക്കാനുള്ള തീരുമാനം പല ജില്ലകളിലും ഇനിയും നടപ്പായില്ല. വാടകത്തുകയില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന നിഷേധ നിലപാടാണ് കാരണമെന്നാണ് അറിയുന്നത്. പ്രവര്‍ത്തനം ആരംഭിച്ച ഇടങ്ങളില്‍പോലും ആര്‍.ടി.ഒയുടെ വാഹനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago