കിങ് ദ്യോകോവിച്ച്
മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ താരം നവോക് ദ്യോകോവിച്ചിന്.
സൂപ്പര്‍ താരങ്ങളുടെ ഫൈനലില്‍ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ദ്യോകോവിച്ച് കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-3, 6-2, 6-3. ഫൈനല്‍ പോരാട്ടത്തില്‍ നദാലിന് മേല്‍ ദ്യോകോവിച്ച് പൂര്‍ണ ആധിപത്യം നേടിയിരുന്നു. മൂന്നു സെറ്റിലും ദ്യോകോവിച്ചിനൊപ്പമെത്താന് നദാലിന് കഴിഞ്ഞില്ല.28 പിഴവുകളാണ് നദാല്‍ വരുത്തിയത്. മറുവശത്ത് കളിയുടെ എല്ലാ മേഖലയിലും ദ്യോകോ മേല്‍ക്കൈ നേടി. ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ ചരിത്രമുള്ള ദ്യോകോവിച്ച് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഏഴാം തവണയാണ് സെര്‍ബിയന്‍ താരം ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നത്. ആകെ 15 ഗ്രാന്സ്ലാം കിരീടം നേടിയപ്പോള്‍ ഏഴു തവണ ആസ്ത്രേലിയന്‍ ഓപ്പണ്‍ നേടി പുതിയ റെക്കോര്‍ഡും ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."