HOME
DETAILS
MAL
അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എന്തുകൊണ്ട് സമയം നല്‍കിയില്ല: കേന്ദ്രത്തോട് സുപ്രിംകോടതി
backup
March 06 2017 | 10:03 AM
ന്യൂഡല്‍ഹി: മാര്‍ച്ച് അവസാനം വരെ അസാധു നോട്ടുകള്‍ മാറ്റാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന ഹരജിയില്‍ സുപ്രിംകോടതി സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു.
ഉത്തരവില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയത് എന്തിനെന്ന് സുപ്രിംകോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. അന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും റിസര്‍വ് ബാങ്ക് പുറത്തുവിട്ട രേഖകളിലും നിരോധിച്ച നോട്ടുകള്‍ മാറ്റി വാങ്ങാന്‍ മാര്‍ച്ച് 31 വരെ സമയം നല്‍കിയിരുന്നെങ്കിലും പിന്നീടത് ഡിസംബര്‍ 31ലേക്ക് ചുരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."