HOME
DETAILS
MAL
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം: മന്ത്രി എ.സി മൊയ്തീന്‍
backup
January 27 2019 | 20:01 PM
കാക്കനാട്: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 70ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുള്ള നമ്മുടെ ഭരണഘടനയുടെ അടിത്തറയിലാണ് ഒറ്റ മനസായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്.
ഭരണഘടന വ്യവസ്ഥകള്‍ക്ക് പകരമായി മറ്റു ചില ചിന്തകള്‍ ഉയരുന്നത് അപകടകരമാണ്. ഇത് നാടിന്റെ ബഹുസ്വരതയ്ക്ക് ഭീഷണി സൃഷ്ടിക്കും. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം.
അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യനീതി, തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കിയുള്ള നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."