കാസറഗോഡ് ജില്ലാ കെ എം സി സി സഊദി ദേശീയ കമ്മിറ്റി നിലവില്‍ വന്നു
ദമാം: സഊദിയിലെ വിവിധ പ്രദേശങ്ങളില്‍ കെഎംസിസി യുടെ പ്രവര്‍ത്തങ്ങളില്‍ ദീര്‍ഘകാലമായി നേതൃ നിരയില്‍ പ്രവര്ത്തിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ നേതാക്കളെ ഉള്‍പ്പെടുത്തി പ്രഥമ കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ദമ്മാം റോയൽ മലബാർ റസ്റ്റോറന്റിൽ അൻവർ ചേരങ്കൈയുടെ അധ്യക്ഷതയില്‍ നടന്ന രൂപീകരണ യോഗം കാസർകോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീൻ മുഖ്യാതിഥിയായിരുന്നു . സഊദിയിൽ ദേശീയ തലത്തില്‍ കെഎംസിസി യുടെ ജില്ലാ അടിസ്ഥാനത്തിൽ ആദ്യമായി നിലവിൽ വന്ന കാസര്‍ഗോഡ് കെ.എം.സി സി പ്രധാന ഭാരവാഹികളായി ഖാദർ ചെങ്കള ( ചെയർമാൻ), അൻവർ ചേരങ്കൈ ജിദ്ദ ( പ്രസിഡണ്ട്: ), ഖാദർ അണങ്കൂർ ദമാം( ജന: സെക്രട്ടറി),അബ്ദുൽ അസീസ് അട്ക്ക റിയാദ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
സഹഭാരവാഹികൾ: കെ.പി മുഹമ്മദ്, ഷാഫി സെഞ്ച്വറി റിയാദ്, അഹമ്മദ് മുനമ്പം മദീന, ഹസ്സൻ ബത്തേരി ജിദ്ദ, ആബിദ് തങ്ങൾ ദമാം (വൈസ് പ്രസിഡണ്ടുമാര്‍), ഷെരീഫ് മദീന ( ഓർഗനൈസിംഗ് സെക്രട്ടറി), അബ്ദുല്ല ഹിറ്റാച്ചി ജിദ്ദ, ഷംസു പെരുമ്പട്ട റിയാദ്, ഖാലിദ് പട്ള ജിസാൻ, ജുനൈദ് കാഞ്ഞങ്ങാട് ദമാം (സെക്രട്ടറിമാർ) സുലൈമാൻ കൂലേരി ദമാം, ഖാളി മുഹമ്മദ് ദമാം, സലാം റിയാദ്, ഖലീൽ എരിയാൽ അൽറാസ് (വൈസ് ചെയർമാൻമാർ). നിരീക്ഷകൻ എ അബ്ദുൽ റഹ്‌മാൻആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഖാദർ ചെങ്കള തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എം എസ് എഫ് സ്ഥാന ഉപാദ്ധ്യക്ഷൻ ഹാഷിം ബംബ്രാണ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."