HOME
DETAILS

ഇടുക്കി ജില്ലാ ഹര്‍ത്താല്‍ : പൂര്‍ണം, സമാധാനപരം

  
backup
March 06 2017 | 18:03 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2


തൊടുപുഴ: കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം  പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും  പ്രഖ്യാപിച്ച ജില്ലാ  ഹര്‍ത്താല്‍  പൂര്‍ണവും സമാധാനപരവുമായിരുന്നു. അടിമാലിയിലും നെടുങ്കണ്ടത്തും നേരിയ സംഘര്‍ഷ സാധ്യതയുണ്ടായി.
വാഹനം തടയാനും കടകള്‍ അടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷമുണ്ടാക്കി. എന്നാല്‍ ജില്ലയില്‍ ഭൂരിപക്ഷം മേഖലകളിലും  കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.  സ്വകാര്യബസുകളും  ലോക്കല്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് നടത്തിയില്ല. ഇതേ സമയം  ദീര്‍ഘദൂരസര്‍വിസുകളായ  എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം സര്‍വിസുകളെല്ലാം യാത്രനടത്തി. സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. സ്‌കൂളുകള്‍  പ്രവര്‍ത്തിച്ചില്ല. വിദ്യാഭ്യാസ വകുപ്പ്  അവധി പ്രഖ്യാപിക്കാത്തതിനാല്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ആശയക്കുഴപ്പമുണ്ടായി.  ഗ്രാമപ്രദേശങ്ങളില്‍  കടകമ്പോളങ്ങള്‍ അടപ്പിക്കാനുള്ള ശ്രമം നടന്നു. നഗരപ്രദേശങ്ങളില്‍ യു.ഡി.എഫും  കേരള കോണ്‍ഗ്രസും പ്രത്യേകം പ്രകടനം നടത്തി സമ്മേളനത്തോടെ പിരിഞ്ഞു.
ഉച്ചകഴിഞ്ഞു മഴ ആരംഭിച്ചതോടെ ഇരുചക്രവാഹനങ്ങള്‍ പോലും നിരത്തിലേക്കിറങ്ങയില്ല.  ചെറുതോണി, കട്ടപ്പന, കുമളി, മുട്ടം, കരിമണ്ണൂര്‍,ഉടുമ്പന്നൂര്‍, മൂന്നാര്‍, മറയൂര്‍, നെടുങ്കണ്ടം, അടിമാലി മേഖലകളില്‍  ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
 അടിമാലിയില്‍  ഹര്‍ത്താല്‍  അനുകുലികളും പൊലിസും തമ്മില്‍ വാക്കുതര്‍ക്കവും നേരിയ സംഘര്‍ഷവുമുണ്ടായി. ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്നു വൈകിട്ട് പ്രകടനവും നടത്തി.  
മൂന്നാറില്‍ രാവിലെ മുതല്‍ തന്നെ എല്ലാ കടകളും അടഞ്ഞു കിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. റോഡിലെത്തിയ ചുരുക്കം വാഹനങ്ങളെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്ന മെഡിക്കല്‍ സ്‌റ്റോര്‍ രാവിലെ അല്‍പനേരം തുറന്നു പ്രവര്‍ത്തിച്ചു. ദേവികുളത്തുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വിദേശവിനോദ സഞ്ചാരികളെയാണ് ഹര്‍ത്താല്‍ ഏറെ വലച്ചത്.
ഹര്‍ത്താലാണെന്ന് അറിയാതിരുന്ന നിരവധി വിദേശ വിനോദ സഞ്ചാരികള്‍ ഭക്ഷണം ലഭിക്കാതെ വലഞ്ഞു.  യു.ഡി.എഫ് നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്ന പ്രകടനത്തിന് സി.പി. മാത്യു, ജോണ്‍ നെടിയപാല, ജാഫര്‍ഖാന്‍ മുഹമ്മദ്, എന്‍.ഐ ബെന്നി, വി.ഇ. താജുദ്ദീന്‍, മുഹമ്മദ് വെട്ടിക്കല്‍, വി.എ. ഷംസുദ്ദീന്‍, കെ.എം ഷാജഹാന്‍ നേതൃത്വം നല്‍കി.
 യു.ഡി.എഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹര്‍ത്താല്‍ സമാധാനപരമായി വിജയിപ്പിച്ച പൊതുസമൂഹത്തോട് യു.ഡി.എഫ് ഇടുക്കി ജില്ലാ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ റ്റി.എം സലീമും നന്ദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago