രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ
ദുബൈ:ദുബൈയിലെ ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾക്കായുള്ള ആദ്യത്തെ രണ്ട് ഇൻഡിപെൻഡൻ്റ് ചാർജ് പോയിൻ്റ് ഓപ്പറേറ്റർ (സിപിഒ) ലൈസൻസുകൾ ടെസ്‌ലയ്ക്കും യുഎഇവിക്കും നൽകിയതായി ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ((Dewa) ബുധനാഴ്ച ജൈടെക്‌സ് ഗ്ലോബൽ 2024-ൽ വെച്ച് പ്രഖ്യാപിച്ചു.ഇവി ചാർജിങ്ങ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത് ദുബൈയിൽ കൂടുതൽ ഇവി ചാർജിങ്ങ് സ്റ്റേഷനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ അഭിസംബോധന ചെയ്യുന്നുവെന്ന് ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മാനേജിങ്ങ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
മൊബിലിറ്റി മേഖലയിലെ സുസ്ഥിരത മെച്ചപ്പെടുത്തുന്നതിലും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം സുഗമമാക്കുന്നതിലുള്ള ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ പ്രതിബദ്ധതയാണ് സമഗ്ര നിയന്ത്രണ ചട്ടക്കൂട് പ്രതിഫലിപ്പിക്കുന്നതെന്ന് അൽ ടയർ അടിവരയിട്ടു."ഇത് ദുബൈയിലെ ഗ്രീൻ മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു, മെച്ചപ്പെട്ട ജീവിത നിലവാരം, ശുദ്ധമായ ഊർജ്ജത്തിൻ്റെ നൂതന ഉപയോഗം, സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കൽ എന്നിവയ്ക്ക് സംഭാവന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേഖലയിലെ ആദ്യത്തെ പൊതു ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി 2014 ൽ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."