HOME
DETAILS
MAL
അതിര്‍ത്തിയില്‍ സൈനികന് ജീവനൊടുക്കി
backup
March 06 2017 | 19:03 PM
ശ്രീനഗര്‍: സര്‍വിസ് റിവോള്‍വര്‍ ഉപയോഗിച്ച് സൈനികന് സ്വയം വെടിവച്ച് മരിച്ചു. ജമ്മുകശ്മിര്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലിരിക്കെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഇതോടെ സേവനത്തിലിരിക്കെ ഒന്‍പതു ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം രണ്ടായി. പൂഞ്ചിലെ കൃഷ്ണഗതിയില്‍ രാഷ്ട്രീയ റൈഫിള്‍സിലെ റോഷന് സിങ് എന്ന സൈനികനാണ് മരിച്ചത്.
പഞ്ചാബിയായ ഇദ്ദേഹം കഴിഞ്ഞ 14 വര്‍ഷമായി സൈനിക സേവനം ചെയ്തുവരികയാണ്. പൊലിസ് കേസെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ സൈന്യവും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ പ്രമോദ് കുമാറാണ് കഴിഞ്ഞ മാസം 25ന് ആത്മഹത്യ ചെയ്തത്. ഇദ്ദേഹവും സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."