HOME
DETAILS
MAL
അഫ്ഗാന് സൈന്യത്തിനെതിരേ ആക്രമണം പുനരാരംഭിക്കുമെന്ന് താലിബാന്
backup
March 03 2020 | 05:03 AM
കാബൂള്‍: 19 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമമിട്ട് യു.എസും താലിബാനുമുണ്ടാക്കിയ സമാധാന കരാര്‍ പ്രതിസന്ധിയിലേക്ക്. അഫ്ഗാന് സുരക്ഷാസേനയ്ക്കു നേരെ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന് താലിബാന് വ്യക്തമാക്കി. യു.എസ്-താലിബാന് സമാധാന കരാര്‍ പ്രകാരം, ഞങ്ങള്‍ വിദേശ സൈനികരെ ആക്രമിക്കുകയില്ല. എന്നാല്‍ സര്‍ക്കാരിനെതിരേയുള്ള പോരാട്ടം സാധാരണപോലെ തുടരും- താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. താലിബാന് തടവുകാരെ വിട്ടയക്കില്ലെന്ന് അഫ്ഗാന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ് കാരണം.
ഈ പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഒരു ഫുട്ബോള്‍ മത്സരത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചത്. 14 മാസത്തിനുള്ളില്‍ യു.എസ് സേനയെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് ധാരണ. താലിബാന് നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ കരാറില്‍ നിന്നു പിന്മാറുമെന്നും യു.എസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."