ഉദയനാപുരം ക്ഷീരഗ്രാമം പദ്ധതിയില്‍
വൈക്കം: കേരളത്തില്‍ പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നേടുന്നതിനായി കേരള സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരവികസന പദ്ധതിയില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ഒരു പശു ഡയറി യൂനിറ്റ്, പത്ത് പശു ഡയറി യൂനിറ്റ്, അഞ്ച് കിടാരി യൂനിറ്റ്, പത്ത് കിടാരി യൂനിറ്റ്, എന്നീ കൊമേഴ്സ്യല്‍ ഡയറി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും കറവ യന്ത്രം, ബയോ ഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിനും ശാസ്ത്രീയമായ ആധുനിക കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും ധനസഹായം നല്‍കുന്നതാണ്.
ക്ഷീര ഗ്രാമം പദ്ധതിയില്‍ ഡയറി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ധനസഹായം ലഭിക്കുന്നതിനായി ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ ക്ഷീരകര്‍ഷകരില്‍ നിന്ന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും വൈക്കം ക്ഷീരവികസന ഓഫിസില്‍ നിന്നോ ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിന്നോ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."