HOME
DETAILS

സാധ്യതാചോദ്യങ്ങള്‍

  
backup
March 06 2017 | 19:03 PM

%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%be%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

82.120 ഡിഗ്രി പൂര്‍വരേഖാംശത്തെ ഇന്ത്യയുടെ
മാനക രേഖാംശമായി കണക്കാക്കുന്നത്
എന്തുകൊണ്ട്?

ഇന്ത്യയുടെ മധ്യഭാഗത്തു കൂടിയാണ് കിഴക്കു രേഖാംശം കടന്നുപോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ സമയക്രമത്തിലുള്ള അപാകതകള്‍ ഒഴിവാക്കാന്‍ ഒരു ഉടമ്പടിയുണ്ടാക്കുകയും ഓരോ രാജ്യവും അവരുടെ സ്റ്റാന്‍ഡേര്‍ഡ് സമയം ആയി നിശ്ചയിക്കേണ്ടത് 7.5 ഡിഗ്രിയുടെ ഗുണിതങ്ങളായി വരുന്ന രേഖാംശ രേഖയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 82.120 കിഴക്ക് രേഖാംശ രേഖയാണ് ഇന്ത്യയില്‍ 7.5 ഡിഗ്രിയുടെ ഗുണിതങ്ങളായി വരുന്നത്.

കിഴക്കോട്ട് സമയക്കൂടുതലും പടിഞ്ഞാറോട്ട് സമയക്കുറവും രേഖപ്പെടുത്തുന്നത് എന്തുകൊണ്ട്?

സൂര്യന്റെ ഉച്ചനിലയെ 12 മണിയായി പരിഗണിച്ചാണ് സമയം കണക്കാക്കിയിരിക്കുന്നത്. ഭൂമി പടിഞ്ഞാറ് ഭാഗത്തുനിന്നും കിഴക്കോട്ടാണല്ലോ ഭ്രമണം ചെയ്യുന്നത്. ഗ്രീനിച്ച് രേഖയെ അടിസ്ഥാന രേഖയായി പരിഗണിക്കുമ്പോള്‍ ഗ്രീനിച്ച് രേഖാംശത്തേക്കാള്‍ മുമ്പേ കിഴക്കന്‍ രേഖാംശങ്ങളില്‍ ഉച്ചയാകുന്നതിനാല്‍ കിഴക്ക് സമയക്കൂടുതല്‍ അനുഭവപ്പെടുന്നു. ഇതുകൊണ്ടു തന്നെ പടിഞ്ഞാറോട്ട് സമയക്കുറവ് അനുഭവപ്പെടുന്നു.

ധ്രുവങ്ങളോട് അടുക്കുംതോറും ഭൂമിയില്‍
ചൂടുകുറഞ്ഞു വരുന്നതിനു കാരണമെന്ത്?

ഭൂമിയിലെ വിവിധ പ്രദേശങ്ങളില്‍ ലഭിക്കുന്ന താപത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നത് ഭൂമിയുടെ ആകൃതി, അച്ചുതണ്ടിന്റെ ചരിവ്, ഭ്രമണം തുടങ്ങിയ കാരണങ്ങളാണ്. ഭൂമധ്യപ്രദേശത്ത് സൂര്യരശ്മികള്‍ കുത്തനെ പതിക്കുന്നതിനാല്‍ ചൂട് വര്‍ധിക്കുന്നു. എന്നാല്‍ ധ്രുവപ്രദേശങ്ങളില്‍ സൂര്യ രശ്മികള്‍ ചെരിഞ്ഞാണു പതിക്കുന്നത്. ഇതു ചൂടുകുറയാന്‍ കാരണമാകുന്നു.

വടക്കന്‍ യൂറോപ്യന്‍ പ്രദേശത്ത്
മണ്‍സൂണ്‍ ഉണ്ടാകുന്നില്ല. കാരണമെന്ത്?

കരയും കടലും ചൂട് പിടിക്കുന്നതിന്റെ വ്യത്യാസം, സൂര്യന്റെ അയനം, കോറിയോലിസ് പ്രഭാവം എന്നീഘടകങ്ങളാണ് മണ്‍സൂണ്‍ രൂപപ്പെടുന്നതിന് കാരണമാകുന്നത്. പ്രസ്തുത ഘടകങ്ങള്‍ യൂറോപ്യന്‍ പ്രദേശത്ത് കാണപ്പെടുന്നില്ല. കൂടാതെ ഈ പ്രദേശത്ത് വീശുന്ന ആഗോളവാതകങ്ങള്‍ വിപരീത ദിശയിലായതും കടലില്‍നിന്നു വീശാത്തതും മണ്‍സൂണ്‍ മേഖലയിലെന്നതു പോലെ കരയും കടലും തമ്മിലുള്ള താപ വ്യത്യാസം പ്രകടമല്ലാത്തതും യൂറോപ്യന്‍ പ്രദേശത്ത് മണ്‍സൂണ്‍ ഉണ്ടാകുന്നില്ല.

അന്തരീക്ഷമര്‍ദ്ദത്തെ സ്വാധീനിക്കുന്ന
ഘടകങ്ങളേതൊക്കെയാണ്?

അന്തരീക്ഷത്തിന്റെ ആര്‍ദ്രത, താപം, ഭൂപ്രദേശത്തിന്റെ ഉയരം എന്നിവയാണ് അന്തരീക്ഷമര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഭൂപ്രദേശത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് മര്‍ദ്ദം കുറയുകയും ആര്‍ദ്രത കൂടുന്നത് മര്‍ദ്ദം കുറയുകയും താപം കൂടുമ്പോള്‍ മര്‍ദ്ദം കുറയുകയും ചെയ്യുന്നു.

ഉഷ്ണമേഖല പ്രദേശങ്ങളില്‍ അന്തരീക്ഷ മര്‍ദ്ദം
കുറവായിരിക്കുന്നതിനു കാരണമെന്തായിരിക്കും?

ഉഷ്ണമേഖല പ്രദേശങ്ങളില്‍ സൂര്യപ്രകാശം കൂടുതലായി ലഭിക്കുകയും വായു ചൂടുപിടിച്ച് വികസിക്കുകയും സാന്ദ്രതകുറയുന്നതിനാല്‍ മുകളിലേക്ക് പോകുകയും ചെയ്യുന്നു.

കടലില്‍നിന്നു വന്‍ കരയിലേക്ക് വീശുന്ന കാറ്റ് വന്‍കരയില്‍ മഴപെയ്യിക്കുന്നതിനു കാരണമെന്ത്?

കടലില്‍നിന്നു വന്‍കരയിലേക്കു വീശുന്ന കാറ്റില്‍ നീരാവിനിറഞ്ഞിരിക്കും. ഇതു വന്‍കരയുടെ മുകളില്‍ വച്ച് മേഘമായും പിന്നീട് മേഘം ഘനീഭവിച്ച് മഴയായി പെയ്യുകയും ചെയ്യും.

ഉഷ്ണമേഖലാ മരുഭൂമികള്‍ വന്‍കരയുടെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്നതിനു കാരണമെന്ത്?

കിഴക്കുനിന്നു പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ കടലില്‍നിന്നു വീശുന്നതിനാല്‍ നീരാവി നിറഞ്ഞിരിക്കുകയും ഈ കാറ്റുകളുടെ ഫലമായി വന്‍ കരകളുടെ കിഴക്കുഭാഗത്ത് നല്ല മഴ ലഭിക്കുകയും ചെയ്യുന്നു. പടിഞ്ഞാറു ഭാഗത്തേക്കു പോകുന്തോറും കാറ്റ് വരണ്ടു പോകുന്നതിനാല്‍ മഴയുടെ അളവ് കുറഞ്ഞു വരുന്നു. ഇതിനാല്‍ തന്നെ ഉഷ്ണമേഖല മരുഭൂമികള്‍ വന്‍കരയുടെ പടിഞ്ഞാറു ഭാഗത്തുസ്ഥിതി ചെയ്യുന്നു.

മാനവശേഷിയുടെ ഗുണമേന്മയെ ജനസംഖ്യ ദോഷകരമായി ബാധിക്കുന്നതെങ്ങനെ?

ജനസംഖ്യാ വര്‍ധനവുണ്ടാകുമ്പോള്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനു ഗവണ്‍മെന്റിന് കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നു. ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവു മൂലം സാര്‍വത്രിക വിദ്യഭ്യാസം ഉറപ്പാക്കാന്‍ പ്രയാസകരമാകുകയും സുസ്ഥിര വികസനത്തിന് തടസ്സമാകുകയും ചെയ്യുന്നു. ജനസംഖ്യവര്‍ധനവ് ഒരു രാജ്യത്തിലെ ജനങ്ങളുടെ പാര്‍പ്പിട ദൗര്‍ലഭ്യത്തിനും ഭക്ഷണ ദൗര്‍ലഭ്യത്തിനും കാരണമാകുന്നു. സാമ്പത്തിക പുരോഗതിക്കും ആരോഗ്യസംരക്ഷണത്തിനും തടസ്സമാകുന്നതും ജനസംഖ്യാവര്‍ധനവാണ്.

വിദ്യാഭ്യാസം മാനവശേഷി വികസിപ്പിക്കുവാന്‍
സഹായിക്കുന്നതെങ്ങനെ?

പുതിയ അറിവ് സൃഷ്ടിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഉന്നത വിദ്യാഭ്യാസം അവസരമൊരുക്കുന്നു.
സാങ്കേതികവിദ്യാ പ്രയോഗത്തിലൂടെ സൃഷ്ടിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനുള്ള ശേഷി വികസിപ്പിക്കുകയും പ്രൊഡക്ഷന്‍, മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നവീന സാധ്യതകള്‍ കണ്ടെത്താനും പ്രയോഗിക്കാനും അവസരമൊരുക്കുന്നു. ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ വിവിധ മൂല്യബോധങ്ങള്‍ സൃഷ്ടിക്കുന്നതിനും അവ പ്രയോഗത്തില്‍ കൊണ്ടുവരാനും വിദ്യാഭ്യാസം ആവശ്യമാണ്.

എന്താണ് കോണ്ടൂര്‍ രേഖകള്‍? ഭൂപടരചനയെ ഇവ എങ്ങനെ സഹായിക്കുന്നു?

നിശ്ചിത അകലം ഇടവിട്ടാണ് കോണ്ടൂര്‍ രേഖകള്‍ വരയ്ക്കുന്നത്. വളരെ കിഴക്കാം തൂക്കായ ചരിവുകള്‍ ചിത്രീകരിക്കുമ്പോള്‍ കോണ്ടൂര്‍ രേഖകള്‍ അടുത്തടുത്തു വരയ്ക്കുകയും ചരിവുകള്‍ ക്രമമായി കുറയുന്നതിനനുസരിച്ച് രേഖകളുടെ അകലം കൂട്ടി വരയ്ക്കുകയും ചെയ്യുന്നു. നിരപ്പായ പ്രദേശങ്ങളെ ചിത്രീകരിക്കുമ്പോള്‍ കോണ്ടൂര്‍ രേഖകള്‍ ഉപയോഗപ്പെടുത്താറില്ല. ഇതിനാല്‍ തന്നെ കോണ്ടൂര്‍ രേഖകള്‍ ചിത്രീകരിച്ചില്ലെങ്കില്‍ പ്രസ്തുത പ്രദേശം നിരപ്പായ പ്രദേശം ആണെന്ന് മനസിലാക്കണം. കോണ്ടൂര്‍ രേഖകള്‍ സാധാരണയായി കൂട്ടിമുട്ടാറില്ല. എന്നാല്‍ ഒന്നിലധികം കോണ്ടൂര്‍ രേഖകള്‍ കൂട്ടിമുട്ടുന്നുണ്ടെങ്കില്‍ തൂക്കായ മലനിരകളോ വെള്ളച്ചാട്ടങ്ങളോ ആണെന്ന് മനസിലാക്കാം.

ധാരാതലീയ ഭൂപടങ്ങളില്‍ മുഖ്യമായും
ചിത്രീകരിക്കുന്നവയെന്തെല്ലാം?

ഭൗമോപരിതലത്തിലെ ഉയര്‍ച്ച താഴ്ചകള്‍, വനങ്ങള്‍, നദികള്‍, കൃഷി സ്ഥലങ്ങള്‍, ഗ്രാമപട്ടണങ്ങള്‍, ഗതാഗത വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍, തരിശുഭൂമികള്‍ തുടങ്ങിയവാണ് മുഖ്യമായും ചിത്രീകരിക്കുന്നത്.

ധാരാതലീയ ഭൂപടങ്ങളും അറ്റ്‌ലസ് ഭൂപടങ്ങളും
തമ്മിലുള്ള വ്യത്യാസം എന്തെല്ലാം?

ധാരാതലീയ ഭൂപടങ്ങളുടെ രചനയില്‍ ഭൂപരമായ സവിശേഷതകള്‍ ചിത്രീകരിക്കാന്‍ കോണ്ടൂര്‍ രേഖകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അറ്റ്‌ലസ് ഭൂപടങ്ങളില്‍ ഇവ ഉപയോഗിക്കുന്നില്ല. അറ്റ്‌ലസ് ഭൂപടങ്ങള്‍ വലിയ ഭൂപ്രദേശങ്ങളെ ചിത്രീകരിക്കാന്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ധാരാതലീയ ഭൂപടങ്ങള്‍ ചെറിയ പ്രദേശങ്ങളെ ചിത്രീകരിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. അറ്റ്‌ലസ് ഭൂപടങ്ങളിലെ ഓരോ ഭൂപടവും ഏതെങ്കിലും ഒരു വിഷയ മേഖലയെ ആശ്രയിച്ച് നിര്‍മിച്ചിരിക്കുമ്പോള്‍ ധാരാതലീയ ഭൂപടങ്ങള്‍ അനേകം വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രീകരിക്കുന്നു.

ബജറ്റ് എന്നാല്‍ എന്ത്?
വിവിധ തരം ബജറ്റുകള്‍ ഏവ?

ഓരോ സാമ്പത്തിക വര്‍ഷത്തേയും നിര്‍ദ്ദേശിക്കപ്പെട്ട ചെലവും പ്രതീക്ഷിത വരുമാനവും വിശകലനം ചെയ്യുന്ന ധനകാര്യ രേഖയാണ് ബജറ്റ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കാണ് ബജറ്റ് തയ്യാറാക്കുന്നത്.

മിച്ച ബജറ്റ്

പൊതു വരുമാനം പൊതു ചെലവിനേക്കാള്‍ കൂടുതലാണെങ്കില്‍ അവയെ മിച്ചബജറ്റ് എന്നു പറയുന്നു.
നിര്‍ദ്ദേശിക്കപ്പെട്ട ചെലവ് പ്രതീക്ഷിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാണെങ്കില്‍ അതിനെ കമ്മി ബജറ്റ് എന്നു പറയുന്നു

സന്തുലിത ബജറ്റ്

നിര്‍ദ്ദേശിക്കപ്പെട്ട ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തുല്യമായാല്‍ അതിനെ സന്തുലിത ബജറ്റ് എന്ന് വിളിക്കുന്നു.

ഇടക്കാല ബജറ്റ്

ഒരു വര്‍ഷത്തില്‍ കുറവുള്ള ഇടക്കാലത്തേക്ക് തയാറാക്കുന്ന ബജറ്റാണിത്. ബജറ്റ് തയ്യാറാക്കുന്നതിന് ഏതെങ്കിലും കാരണത്താല്‍ താമസം വരുമ്പോഴാണ് ഇടക്കാല ബജറ്റ് തയ്യാറാക്കുന്നത്

അടിയന്തിര ബജറ്റ്

യുദ്ധമോ പ്രകൃതി ദുരന്തമോ പോലെയുള്ള അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാറിന് വരുമാനം മതിയാകാതെ വരുമ്പോഴാണ് അധിക വരുമാനം കണ്ടെത്താനായി അവതരിപ്പിക്കുന്ന ബജറ്റാണിത്.

പണപ്പെരുപ്പം പണച്ചുരുക്കം എന്നിവ എന്താണ്?

വിപണിയില്‍ സാധനസാമഗ്രികള്‍ക്ക് പൊതുവിലുണ്ടാകുന്ന വിലവര്‍ധനവിനെയാണ് പണപ്പെരുപ്പമെന്ന് വിളിക്കുന്നത്. ഈ സമയം പണത്തിന്റെ മൂല്യം കുറയും. വിപണിയില്‍ സാധനസാമഗ്രികള്‍ക്ക് പൊതുവിലുണ്ടാകുന്ന വിലക്കുറവിനെയാണ് പണച്ചുരുക്കം എന്നു പറയുന്നത്. ഈ സമയം പണത്തിന്റെ മൂല്യം കൂടും. ഇന്ത്യയില്‍ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പെരുപ്പവും മൂല്യവും നിയന്ത്രിക്കാന്‍ നിരവധി വഴികള്‍ സ്വീകരിക്കാറുണ്ട്. പണപ്പെരുപ്പം വന്നാല്‍ ഗവണ്‍മെന്റ് പണച്ചുരുക്കത്തിനു വണ്ടി ശ്രമിക്കും. പണച്ചുരുക്ക സമയത്ത് ഉപഭോക്താവിന് ചെറിയ വിലയ്ക്ക് ഉല്‍പന്നം ലഭിക്കും. വിപണിയില്‍ ധാരാളമായി ഉല്‍പന്നങ്ങള്‍ ലഭ്യമായാലും ആവശ്യക്കാര്‍ ഇല്ലാതായാലും നാണ്യശോഷണം സംഭവിക്കും.

പ്രത്യക്ഷ നികുതിയും പരോക്ഷനികുതിയും
തമ്മിലുള്ളവ്യത്യാസം എന്ത്

രണ്ടു വിധത്തിലുള്ള നികുതികള്‍ നിലവിലുണ്ട്. പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും. പത്യക്ഷ നികുതിയിലൂടെ നികുതി ദായകന് നികുതി ഭാരം മറ്റൊരാളിലേക്കു കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ പരോക്ഷ നികുതിയിലൂടെ ഇതിനു സാധിക്കും. വ്യക്തിഗത വരുമാന നികുതി, കമ്പനി ആദായ നികുതി എന്നിവ പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ്. ഇവ നികുതി ദായകന്‍ തന്നെയാണ് നല്‍കേണ്ടത്. എന്നാല്‍ എക്‌സൈസ് ഡ്യൂട്ടി, വില്‍പന നികുതി തുടങ്ങിയ പരോക്ഷ നികുതിയാണ്. പരോക്ഷ നികുതിയില്‍ ഉല്‍പ്പാദകന്‍, വിതരണക്കാരന്‍, ഉപഭോക്താവ് എന്നീ ഘട്ടങ്ങളിലേക്ക് നികുതി കൈമാറ്റം ചെയ്യപ്പെടുന്നു.

ആകാശ ചിത്രങ്ങളിലെ ഓവര്‍ലാപ്പിന്റെ
പ്രാധാന്യം വിശദീകരിക്കുക ?

ചലിക്കുന്ന വിമാനങ്ങളില്‍നിന്നുള്ള ചിത്രമെടുക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ ദൃശ്യത്തിന്റെ തുടര്‍ച്ച മറ്റു ചിത്രങ്ങളില്‍ വരാറുണ്ട്. ഇതിനെ ഓവര്‍ലാപെന്ന് പറയുന്നു. ഒരു ദൃശ്യത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതിനായിട്ടുള്ള ഓവര്‍ ലാപ് വസ്തുവിന്റെ ത്രിമാനചിത്രം സ്റ്റീരിയോ സ്‌കോപ്പ് വഴി ലഭ്യമാക്കാന്‍ സഹായിക്കുന്നു.

വിസ്തൃതി കുറഞ്ഞ പ്രദേശത്തിന്റെ ദൃശ്യം ആകാശ മാര്‍ഗം സാധ്യമാണെങ്കിലും വിസ്തൃത പ്രദേശത്തിന്റെ റിമോട്ട് സെന്‍സിങില്‍ വിമാനത്തിന്റെ ഇന്ധനം നിറക്കല്‍, കുലുക്കങ്ങള്‍ മൂലമുള്ള ചിത്രത്തിന്റെ വ്യക്തത കുറയല്‍, ഉയരുവാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ കണ്ടെത്തലിലേക്കറ നയിച്ചത്

സ്‌പെക്ട്രല്‍ സിഗ്‌നേചര്‍ എന്നാല്‍ എന്ത്?

ഭൗമോപരിതലത്തിലെ ഓരോ വസ്തുവും വ്യത്യസ്ത രീതിയില്‍ പ്രതിഫലിപ്പിക്കപ്പെടുന്ന വികിരണോര്‍ജത്തിന്റെ അളവാണിത്്. ഇതുപയോഗിച്ചാണ് സെന്‍സറുകള്‍ വസ്തുവിനെ തിരിച്ചറിയുന്നത്.

എന്താണ് ജി.പി.എസ്?

ഉപഗ്രഹങ്ങള്‍, റിസീവറുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മുഖ്യമായും ഒരു പ്രദേശത്തിന്റെ അക്ഷാംശ രേഖാംശങ്ങള്‍, ആകാശവാഹനം പോലെയുള്ളവയുടെ സമുദ്ര നിരപ്പില്‍നിന്നുള്ള ഉയരം, എല്ലാവസ്തുക്കളുടേയും ദിശ, സമയം എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി നിരവധി ജി.പി.എസ് ഉപഗ്രഹങ്ങള്‍ മണിക്കൂറില്‍ 14000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ വലയം ചെയ്ത് സഞ്ചരിക്കുന്നുണ്ട്. ഇവയില്‍നിന്ന് അയക്കുന്ന സിഗ്നലുകള്‍ ഭൂമുഖത്തുനിന്നു സ്വീകരിക്കുന്ന റിസീവറുകളുപയോഗിച്ച് നാം നില്‍ക്കുന്ന സ്ഥലത്തിന്റെ സ്ഥാനം പോലും കണ്ടെത്താന്‍ സാധിക്കും.

ഹിമാലയന്‍ നദികളെക്കുറിച്ച്
കുറിപ്പ് തയാറാക്കുക?

ബ്രഹ്മപുത്ര

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. കൈലാസ പര്‍വതത്തിലെ ചെമയൂങ്ദൂങ് എന്ന ഹിമാനിയില്‍നിന്നാണ് ഉത്ഭവം. അവിടെ നിന്ന് ആയിരത്തി ഇരുന്നൂറോളം കിലോമീറ്ററുകള്‍ ടിബറ്റിലൂടെ ഒഴുകി നംച പര്‍വതത്തെ ചുറ്റി പടിഞ്ഞാറോട്ടൊഴുകി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചലിലെത്തുന്നു. പിന്നീട് ആസാം വഴി ഗാരോ മലനികകളെ ചുറ്റി തെക്കോട്ടൊഴുകി ബംഗ്ലാദേശില്‍ പ്രവേശിക്കുന്നു. അരുണാചലിലൂടെ ഒഴുകുമ്പോള്‍ ബ്രഹ്മപുത്രയായി അറിയപ്പെടുന്ന നദി ബംഗ്ലാദേശിലെത്തുന്നതോടെ രണ്ട് ശാഖകളായി പിരിഞ്ഞ് പത്മ എന്നീ നദിയുമായി ചേര്‍ന്ന് 246 കിലോ മീറ്ററോളം തെക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. 2900 കിലോമീറ്റര്‍ നീളമുള്ള ഈ നദി 725 കിലോമീറ്റര്‍ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്.

ഗംഗ

ഹിമാലയത്തില്‍ ഉത്ഭവിച്ച് ഉത്തരേന്ത്യന്‍ സമതലങ്ങളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്ന് പതിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റാപ്രദേശങ്ങളിലൊന്നായ സുന്ദരവന പ്രദേശം ഗംഗയുടെ സംഭാവനയാണ്.

ഹിമാലയത്തിലെ ഗോമുഖില്‍നിന്നാണ് ഗംഗയുടെ ഉത്ഭവം. ബദരീനാഥില്‍നിന്ന് ഉത്ഭവിക്കുന്ന അളകനന്ദ നദിയും ഗംഗോത്രിയില്‍നിന്നും ഉത്ഭവിക്കുന്ന ഭാഗീരഥിയും ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് (ഗംഗോത്രി) എന്നസ്ഥലത്തെത്തുമ്പോഴാണ് നദിക്ക് ഗംഗയെന്ന പേര് ലഭിക്കുന്നത്. ഉത്ഭവം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ 2500 കിലോ മീറ്ററാണ് ദൈര്‍ഘ്യം. ഭാഗീരഥി, മന്ദാകിനി, അളകനന്ദ, വരുണ,അസി
യമുന,സരയൂ,സോണ്‍,കോസി,പിണ്ഡാര്‍,ഘാഘ്ര എന്നിവയാണ് പോഷക നദികള്‍.

സിന്ധു നദി

ചൈനീസ് ടിബറ്റില്‍നിന്ന് ഉത്ഭവിച്ച് ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഹിമാലയന്‍ നദിയാണ് സിന്ധു നദി. നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള പ്രാചീനമായ പരാമര്‍ശം ലഭിക്കുന്നത്സിന്ധുനദീ ചരിത്രത്തില്‍ നിന്നാണ്. സിന്ധു നദിയാണ് ഹിന്ദുസ്ഥാന്‍ എന്ന പേരിന്റെ ഉത്ഭവത്തിനു കാരണം. ഇത് പിന്നീട് ഇന്ത്യയെന്ന രാജ്യത്തിന്റെ പേരായി മാറി. പേര്‍ഷ്യക്കാരാണ് നദിക്ക് സിന്ധു എന്ന പേരു നല്‍കിയത്. സിന്ധുവെന്ന വാക്കിന്റെ അര്‍ഥം സമുദ്രം എന്നാണ്. ക്രിസ്തുവിന് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രാചീന നദീതടസംസ്‌കാരം ഈ നദിയുടെ തീരത്താണ് ഉടലെടുത്തത്. പോഷകനദികള്‍ ഉള്‍പ്പടെ സിന്ധു നദി ഒഴുകിപ്പരക്കുന്ന നീളം ഏതാണ്ട് ആറായിരം കിലോമീറ്റര്‍ വരും. ടിബറ്റിലെ മാനസസരോവര്‍ തടാകത്തിന് 100 കിലോമീറ്റര്‍ വടക്കായുള്ള സെങ്കെ ഖബബ് എന്ന കുളത്തില്‍വച്ചാണ് സിന്ധു നദി ഉറവയെടുക്കുന്നത്.സമദ്ര നിരപ്പില്‍ നിന്നും 5180 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം.

പോഷക നദികള്‍
ഗാര്‍താങ്, സസ്‌കാര്‍, ഷയോക്, ഷിഗാര്‍, ഗില്‍ജിത്, ആസ്റ്റര്‍, കാബൂള്‍ നദി, കുറം , തനുബാല്‍ ഝലം, ചെനാബ്, രാവി, ബിയാസ്, സത്‌ലജ് തുടങ്ങിയ നിരവധി പോഷക നദികള്‍ സിന്ധുവിനുണ്ട്.


ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിലവിലുളള സംവിധാനങ്ങള്‍
ഏവ അവ നല്‍കുന്ന സേവനങ്ങല്‍ എന്ത്?

ലീഗല്‍ മെട്രോളജി വകുപ്പ്: അളവു തൂക്ക നിലവാരം ഉറപ്പിക്കുന്നു
ഭക്ഷ്യ സുരക്ഷാ വകുപ്പ്: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പിക്കുന്നു
കേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി: മരുന്നിന്റെ വില നിയന്ത്രിക്കുന്നു
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്: മരുന്നിന്റെ ഗുണം,സുരക്ഷതിത്വം എന്നിവ ഉറപ്പാക്കുന്നു

ഭാരതീയ റിസര്‍വ് ബാങ്കിനെക്കുറിച്ച്
വിശദീകരിക്കുക?

ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് റിസര്‍വ്വ് ബാങ്ക് ആണ്. നോട്ട് അച്ചടിച്ചിറക്കല്‍, വായ്പ നിയന്ത്രിക്കല്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ ധര്‍മങ്ങളാണ്. സര്‍ക്കാറിന്റെ ബാങ്ക് ആയും എല്ലാ ബാങ്കുകളുടേയും അമരക്കാരനായും പ്രവര്‍ത്തിക്കുന്നു. മറ്റു ബാങ്കുകളെ സഹായിക്കുകയും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍പെടുന്ന കാര്യമാണ്.

ഖാരിഫ്,റാബി എന്നീ കാര്‍ഷിക വിളകള്‍
തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്?

മണ്‍സൂണിന്റെ ആരംഭത്തോടെ കൃഷിയിറക്കി മണ്‍സൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാര്‍ഷിക മേഖലയാണ് ഖാരിഫ്. ശൈത്യകാലത്തിന്റെ ആരംഭത്തോടെ വിളയിറക്കുകയും വേനലിന്റെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാര്‍ഷിക കാലമാണ് റാബി.

ഭൂസ്ഥിര ഉപഗ്രഹങ്ങളും സൗരസ്ഥിര
ഉപഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം ?

ഭൂമിയില്‍നിന്നും ഏകദേശം 36000 കി.മി ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍.എന്നാല്‍ ഭൂമിയില്‍നിന്നു 800 മുതല്‍ 950 കി.മി.വരെയുള്ള ഉയരത്തില്‍ ധ്രുവങ്ങളെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളാണ് സൗരസ്ഥിര ഉപഗ്രഹങ്ങള്‍. ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്നതിനാല്‍ അവ എല്ലായ്‌പ്പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ച് നിലയുറപ്പിച്ച് നില്‍ക്കുന്നു. ഇതിനാല്‍ തന്നെ ഒരു പ്രദേശത്തെ സ്ഥിരമായുള്ള വിവരശേഖരണത്തിന് സാധിക്കുന്നു.സൗരസ്ഥിര ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാള്‍ താഴ്ന്ന വിതായനത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഇവ ഉപയോഗിച്ച് ഭൂപ്രതലത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ വിവരശേഖരണം സാധിക്കുന്നു.ഒരു പ്രദേശത്തെ വ്യത്യസ്ത ദിവസങ്ങളിലെ വിവരശേഖരണത്തിന് സൗരസ്ഥിര ഉപഗ്രഹം ഉപയോഗിക്കുന്നു.ഭൂ സ്ഥിര ഉപഗ്രഹം കാലാവസ്ഥാനിരീക്ഷണത്തിനും വാര്‍ത്താവിനിമയത്തിനും ഉപയോഗിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago