ഐ.എന്‍.എസ് വിരാട് സേവനരംഗത്തുനിന്ന് വിടവാങ്ങി
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ ഐ.എന്‍.എസ് വിരാട് സേവന രംഗത്തുനിന്ന് വിടവാങ്ങി. 58 വര്‍ഷം മുന്‍പാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാട് നീറ്റിലിറക്കിയത്. അതേസമയം നാലു മാസത്തിനുള്ളില്‍ കപ്പല്‍ വാങ്ങാനായി ആരെങ്കിലും എത്തിയിട്ടില്ലെങ്കില്‍ പൊളിച്ചുമാറ്റും. പഴക്കമേറിയതും പ്രവര്‍ത്തനക്ഷമമായതുമെന്ന ഗിന്നസ് റെക്കോര്‍ഡുമായാണ് വിരാട് അരങ്ങൊഴിയുന്നത്.
1959 നവംബര്‍ 18നാണ് എച്ച്.എം.എസ് ഹെര്‍മിസ് എന്ന കപ്പല്‍ ഇംഗ്ലണ്ടിന്റെ ഭാഗമായത്. 1982ല്‍ ഫോക്‌ലാന്‍ഡ് ദ്വീപിനുവേണ്ടി ഇംഗ്ലണ്ട് നടത്തിയ യുദ്ധത്തില്‍ പങ്കെടുത്ത കപ്പല്‍ 1985ല്‍ അവര്‍ ഡി കമ്മിഷന്‍ ചെയ്തു. തുടര്‍ന്ന് 1987 മെയ് 12നാണ് ഈ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായത്.
227 മീറ്ററാണ് കപ്പലിന്റെ നീളം. ഒരു ചെറുനഗരത്തിന് സമാനമായ സൗകര്യങ്ങളുള്ള കപ്പലില്‍ 150 ഓഫിസര്‍മാരും 1500 നാവികരുമുണ്ടായിരുന്നു.
ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇന്ത്യ നിയോഗിച്ചത് ഐ.എന്‍.എസ് വിരാടിനെയായിരുന്നു.
ഡികമ്മിഷന്‍ ചെയ്യാനായി കൊച്ചിയില്‍ നിന്ന് കപ്പല്‍ മുംബൈയിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."