സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമമെന്ന്
കൊല്ലം: റെയ്ഡിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയൊ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് വ്യാപാരി രംഗത്ത്. തട്ടാമലയ്ക്ക് സമീപം പൊരിപ്പ് ഉല്‍പന്നങ്ങള്‍ മൂന്നു രൂപയ്ക്ക് നല്‍കുന്ന ജലീലാണ് പരാതിക്കാരന്‍. കഴിഞ്ഞ 12 വര്‍ഷത്തോളമായി നടത്തുന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് വീഡിയോ പ്രചാരണമെന്ന് ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 22ന് കട തറക്കുന്ന സമയം കൊല്ലം കോര്‍പറേഷന്‍ ഭക്ഷ്യ സുരക്ഷ സ്‌ക്വാഡ് മിന്നല്‍പരിശോധനയില്‍ കടയില്‍ നിന്ന് ഉപയോഗിച്ച ശേഷം കളയാന്‍ വച്ചിരുന്ന ഏകദേശം രണ്ടുലിറ്ററോളം വരുന്ന എണ്ണ പിടിച്ചെടുത്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ എണ്ണയുമായി പോകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചാരിച്ചത്. ഇതിനെതിരേ പൊലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കാനൊരുങ്ങുകയാണ് ജലീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."