ബാങ്ക് ലയനം: ദേശീയതലത്തില്‍ പണിമുടക്ക് നടത്തുമെന്ന്
കോട്ടയം: എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിപ്പിക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ജൂലായ് 28 ,29 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയതലത്തില്‍ പണിമുടക്കുമെന്ന് എസ്.ബി.ടി എംപ്ലോയീസ് യൂനിയന്‍ ദേശിയ പ്രസിഡന്റ് അനിയന്‍ മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാങ്കുകള്‍ ലയിപ്പിക്കാനുള്ള ജനവിരുദ്ധ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്.
ഇത് അടിയന്തിരമായി പിന്‍വലിക്കണം.
കേരളത്തിന്റെ പൊതു താല്‍പര്യത്തിന് വിരുദ്ധമായ ഈ തീരുമാനം പിന്‍വലിപ്പിക്കുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഒരു നിവേദകസംഘം പ്രധാനമന്ത്രി ,ധനമന്ത്രി എന്ിവരെ കാണണം. കേരള ജനതയ്ക്കു വലരെ പ്രത്യാഘാതമുണ്ടാക്കുന്ന ഈ നടപടിയ്ക്കതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ 24നു ചേരുന്ന സിയമസഭാ സമ്മേളനത്തില്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.ബി.ഇ.എഫ്. ജില്ലാ സെക്രട്ടറി ജോര്‍ജ്ജ്ഫിലിപ്പ്, ജില്ലാ ചെയര്‍മാന്‍ പി.എസ് രവീന്ദ്രനാഥ് , എസ് രാധാകൃഷ്ണന്‍, ജേക്കബ് ഫിലിപ്പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."