HOME
DETAILS
MAL
സഹകരണ ബാങ്കുകളുടെ ഓഡിറ്റ്: ഏകീകൃത മാനദണ്ഡം കൊണ്ടുവരും
backup
March 04 2020 | 01:03 AM
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ് എന്നിവ തയാറാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുമെന്നത് പരിശോധിക്കുന്നതിന് സ്ഥിരം സമിതിയെ രൂപീകരിക്കും. നിയമവിദഗ്ധര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് സമിതി. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗികവും നിയമപരവുമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."