സമകാലീന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി: സെമിനാര്‍ നടത്തി
ആലപ്പുഴ: കഴിഞ്ഞ നവംബറില്‍ നടന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കാണാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവസരം നല്‍കുക എന്നത് ടാര്‍ജറ്റായിന്നെന്നും, മുന്നൂറോളം മുതിര്‍ന്ന പൗരന്മാര്‍ വള്ളംകളി കാണാന്‍ എത്തിയിരുന്നെന്നും ആലപ്പുഴ സബ് കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പറഞ്ഞു.
ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ഉപകേന്ദ്രത്തിന്റെ സ്വാഭിമാന സമ്മേളന ഭാഗമായുള്ള സമകാലീന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വള്ളംകളിയില്‍ മുതിര്‍ന്ന പൗരന്മാരെ പങ്കെടുപ്പിക്കുന്നതില്‍ ഗാന്ധി സാമാരക സേവാ കേന്ദ്രം വലിയ സഹായമാണ് നല്‍കിയത്. മഹാപ്രളയത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടപ്പാക്കിയ അയാം ഫോര്‍ ആലപ്പി ആവിഷ്‌കരിച്ച പ്രവര്‍ത്തനങ്ങള്‍ക്കുംവലിയ തോതില്‍ ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സഹായിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളില്‍ നിന്നും, എന്‍.ജി.ഒ.സി ല്‍ നിന്നും കോര്‍പ്പറേറ്റില്‍ നിന്നും വിവിധ സഹായങ്ങള്‍ സ്വീകരിച്ച് അവ അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്നതില്‍ 'ഗാന്ധി സ്മാരക കേന്ദ്രം സഹായിച്ചിട്ടുണ്ടെന്നും വി.ആര്‍ കൃഷ്ണ തേജ പറഞ്ഞു. എസ്.ഡി.വി സെന്റിനറി ഹാളില്‍ നടന്ന സെമിനാറില്‍ ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കല്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി രമാ രവീന്ദ്ര മേനോന്‍, ആലപ്പുഴ ഉപകേന്ദ്രം പ്രസിഡന്റ് സ്വാഗത സംഘം ചെയര്‍മാന്‍ എ.എന്‍ പുരം ശിവകുമാര്‍, കണ്‍വീനര്‍ ഓമനാ ഗോപിദാസ്, യു.ഡി.സി ചെയര്‍പപേഴ്‌സന്‍ സുവര്‍ണ്ണ കുമാരി പ്രസംഗിച്ചു. തൃശൂര്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി വി.എസ് ഗിരീശന്‍ മാസ്റ്റര്‍ സമകാലിന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."