സഹോദരീ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ വീടു കയറി ആക്രമണം;യുവാവ് മരിച്ചു
വെള്ളറട: സഹോദരി ഭര്‍ത്താവും സുഹൃത്തുക്കളും വീടുകയറി നടത്തിയ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഒറ്റശേഖരമംഗലം ഇടവാല്‍ നാരായത്ത് കുളത്തിന്‍കര വീട്ടില്‍ മുരുകന്-ഇന്ദിര ദമ്പതികളുടെ മകന് അരുണ്‍ (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
കാന്‍സര്‍ ബാധിതയായിരുന്ന അരുണിന്റെ സഹോദരി സിന്ധു കഴിഞ്ഞ ദിവസം മരിച്ചു. വിവരമറിഞ്ഞ് ഏറെനാളായി പിണങ്ങിക്കഴിഞ്ഞിരുന്ന സിന്ധുവിന്റെ ഭര്‍ത്താവ് വര്ണ്ണന് വീട്ടിലെത്തി. ഇതിനെ ചൊല്ലി അരുണും വര്ണനുമായി വാക്കേറ്റമുണ്ടായി. അപ്പോള്‍ വീട്ടില്‍ നിന്നു മടങ്ങിയ വര്ണന് അല്പം കഴിഞ്ഞ് സുഹൃത്തുക്കളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ അരുണിന്റെ സഹോദരന് ഉണ്ണിക്കും പരുക്കേറ്റിരുന്നു .
മരണവീട്ടില്‍ കെട്ടിയിരുന്ന ട്യൂബ് ലൈറ്റിന്റെ ഫ്രെയിമും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പൊലിസ് നിഗമനം.
അടിയേറ്റ് ബോധരഹിതനായി വീണ അരുണിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."