ശീതകാല പച്ചക്കറി വില ഹോര്‍ട്ടികോര്‍പ് കുറച്ചു
മറയൂര്‍: ഹോര്‍ട്ടികോര്‍പ്പ് കാന്തല്ലൂര്‍ ശീതകാല പച്ചക്കറിയുടെ സംഭരണ വില കുത്തനെ കുറച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കിലോ കാരറ്റിന് 28 രൂപ കര്‍ഷകനു നല്കിയ ഹോര്‍ട്ടികോര്‍പ്പ്, ഒരാഴ്ച മുമ്പ് അത് 19 രൂപയായി കുറച്ചു. ഇന്നലെ രാവിലെ വീണ്ടും 14 രൂപയായി കുത്തനെ കുറച്ചു. 10 രൂപയ്ക്ക് എടുത്തിരുന്ന കാബേജിന് ഇന്നലെ നിശ്ചയിച്ചിരിക്കുന്നത് ഏഴുരൂപ മാത്രമാണ്. എന്നാല്‍ പൊതു വിപണിയില്‍ കാരറ്റിന് 30 രൂപ മുതല്‍ 40 രൂപ വരെയും കാബേജിന് 20 രൂപയുമാണ് വില.
ഉല്പാദന ചിലവുപോലും കര്‍ഷകനിപ്പോള്‍ കിട്ടുന്നില്ല. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നതില്‍ മടി കാണിക്കുന്നതിനാല്‍ ഇടനിലക്കാരായ വ്യാപാരികള്‍ വീണ്ടും വില കുറച്ച് പച്ചക്കറി വാങ്ങി വരുന്നു. കഴിഞ്ഞ ആറുമാസമായി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി കാന്തല്ലൂര്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചു നല്കിയ വി.എഫ്.പി.സി.കെ ലേല വിപണിക്ക് 8 ലക്ഷം രൂപയും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘത്തിന് 9.1 ലക്ഷം രൂപയും ഹോര്‍ട്ടികോര്‍പ്പ് നല്കുവാനുണ്ട്. നല്കിയ പച്ചക്കറിയുടെ വില ലഭിക്കാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നു. വില ലഭിക്കാതെ വന്നിട്ടും കര്‍ഷകരിപ്പോഴും ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കി വരുന്നുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ബില്ലുകള്‍ എത്തിച്ചതായി മൂന്നാര്‍ ഹോര്‍ട്ടികോര്‍പ്പ് അസിസ്റ്റന്റ് മാനേജര്‍ ഷൈജു പറഞ്ഞു.
കര്ഷകന് നല്കുവാനുള്ള കുടിശ്ശിക ഉടന്ി നല്‍കുമെന്നും വിപണിയിലെ വിലയെക്കാളും വര്‍ധിപ്പിച്ചാണ് കര്ഷകന് ഇപ്പോള്‍ വില നല്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."