സുരക്ഷ രംഗത്തുള്‍പ്പെടെ ഇന്ത്യയുമായി സഹകരണം ശക്തമാക്കാണ് സഊദി
ജിദ്ദ: സുരക്ഷ രംഗത്തുള്‍പ്പെടെ ഇന്ത്യയുമായി സഹകരണം ശക്തമാക്കാനുള്ള കരാറിന് സഊദി മന്ത്രി സഭയുടെ അംഗീകാരം നൽകി. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ അൽ യാമമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഇന്ത്യയും സഊദിയും തമ്മില്‍ നേരത്തെ ഒപ്പു വെച്ച കരാറുകളുടേയും ധാരണാ പത്രങ്ങളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം.
ആഭ്യന്തര മന്ത്രി അമീർ സഊദ് ബിൻ അബ്ദുൽ അസീസ് സമർപ്പിച്ച കരടുകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സുരക്ഷ രംഗത്തെ സഹകരണ കരാറിന് ജനുവരി 15ന് ചേർന്ന സഊദി ഷൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇന്ത്യയും സഊദിയും നേരത്തെ ഒപ്പു വെച്ച കരാറുകളുടേയും ധാരണാ പത്രങ്ങളുടേയും അടിസ്ഥാനത്തിലാണ് കരടിന് മന്ത്രിസഭയുടെ അംഗീകാരം. മയക്കുമരുന്നിന്റേയും ലഹരി പദാര്‍ഥങ്ങളുടേയും കടത്ത് തടയാനുള്ള ഇന്ത്യ സഊദി സഹകരണ കരാറിനും മന്ത്രിസഭ അംഗീകാരം നൽകി. ഈ കരാറിനും ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. മന്ത്രിസഭ നൽകിയ അന്തിമ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട്‍ വേറിട്ട റോയൽ കോർട്ട് വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."