HOME
DETAILS

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

  
സുരേഷ് മമ്പള്ളി
September 13, 2024 | 3:45 AM

Sitaram Yechury A Compassionate Communist Leader with Unwavering Political Stance

കണ്ണൂർ: ഏതുപ്രതിസന്ധിക്കു നടുവിലും ചുണ്ടിന്റെ കോണിൽ ചെറുപുഞ്ചിരിയോടെയല്ലാതെ സിതാറാം യെച്ചൂരിയുടെ മുഖം ഓർമിക്കാനാകില്ല. മാധ്യമങ്ങൾക്കുമുന്നിലോ, സമരവഴിയിലോ, കൊടുമ്പിരിക്കൊണ്ട പ്രത്യയശാസ്ത്ര ചർച്ചകളിലോ, സൗഹൃദക്കൂട്ടത്തിലോ തീർത്തും അക്ഷോഭ്യനും സൗമ്യനുമായിരുന്നു യെച്ചൂരി. അപ്പോഴും നിലപാടുകളിലെ കാർക്കശ്യം അണുവിട തെറ്റാതെ തുടരാനും അദ്ദേഹത്തിനു കഴിഞ്ഞു. പറയുന്ന വാക്കിലെ തെളിമയും സന്ദേഹങ്ങളില്ലാത്ത തീർപ്പും കൈമുതലാകുമ്പോൾതന്നെ സംഘടനയ്ക്കകത്തെ കണിശതയും ആജ്ഞാശക്തിയും യെച്ചൂരിയെന്ന ആദർശ കമ്മ്യൂണിസ്റ്റിനെ ആഴത്തിൽ അടയാളപ്പെടുത്തി. ഈ കാരണങ്ങൾ തന്നെയാണ് കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദത്തിൽ യെച്ചൂരിക്ക് മൂന്നാംഊഴം നൽകിയതും. 


ദേശീയതലത്തിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു യെച്ചൂരിയെ പാർട്ടി ഏൽപ്പിച്ചത്. എന്നാൽ കാലാവധി പൂർത്തിയാക്കും മുമ്പായി അദ്ദേഹത്തിന്റെ വിയോഗം. 
 മതേതര, ജനാധിപത്യശക്തികളുടെ വിശാലഐക്യത്തിലൂടെ ബി.ജെ.പിയെ രാജ്യഭരണത്തിൽനിന്ന് അകറ്റുക എന്ന ആഹ്വാനവുമായി പിരിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസ് യെച്ചൂരിയുടെ രാഷ്ട്രീയലൈനിന്റെ വിജയം കൂടിയായിരുന്നു. 


ജലത്തിൽ മീനെന്നപോലെ
അണികളോടും നേതാക്കളോടും ഒരേ സമീപനമായിരുന്നു യെച്ചൂരിക്ക്. സാധാരണ പ്രവർത്തകരുടെ പോലും തോളിൽകൈവച്ച് സംസാരിക്കുകയെന്നത് 'യെച്ചൂരി സ്‌റ്റൈൽ' ആയിരുന്നു. പാർട്ടി ലൈനിനെക്കുറിച്ചുള്ള ചർച്ചകളിൽ കൃത്യമായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച സിതാറാം യെച്ചൂരിയെ മാത്രമല്ല, സമ്മേളന വേദിക്കുപുറത്തെ സൗമ്യമായ സാന്നിധ്യത്തെയും കണ്ണൂരിന് ഓർമയുണ്ട്.

 

Sitaram Yechury, known for his calm demeanor and firm political stance, left an indelible mark as CPI(M) General Secretary. His leadership, showcased during the 23rd Party Congress in Kannur, reflected his dedication to reviving the left movement in India and his call for a united secular front to counter BJP's dominance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  12 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  12 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  12 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  12 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  12 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  12 days ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  12 days ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  12 days ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  12 days ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  12 days ago