വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ഷകര്‍ പ്രക്ഷോഭത്തിന്
തിരുവമ്പാടി: എല്ലാ റവന്യൂരേഖകളോടും കൂടി കൈവശം വച്ച് കൃഷി ചെയ്തുവരുന്ന ഭൂമി പിടിച്ചെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരേ ആനക്കാംപൊയിലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. 1977 ന് മുന്‍പ് റവന്യൂ വകുപ്പ് നിശ്ചയിച്ചിട്ടുള്ള എല്ലാ രേഖകളും ഉള്ളതും നികുതി അടച്ച് വരുന്നതുമായ ഭൂമി വനഭൂമിയാണെന്ന് അവകാശപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി സര്‍വെ നടത്തുകയും ജണ്ട കെട്ടി തിരിക്കുകയും ചെയ്യുന്നത് മലയോര മേഖലയിലെ ജനങ്ങളെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ കുണ്ടന്‍തോട്, മറിപ്പുഴ ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ, കക്കാടംപൊയില്‍, പൂവാറന്‍തോട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടന്നാക്രമണം നടത്തുന്നത്. സ്വന്തം കൃഷിയിടങ്ങളില്‍ അതിക്രമിച്ച് കയറുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തുന്നവരെ തടയുന്ന കര്‍ഷകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കുന്നതിനുള്ള നീക്കം അനുവദിക്കാനാവില്ല എന്നും സംയുക്ത സര്‍വെ എന്ന നിര്‍ദേശം നടപ്പിലാക്കിയതിന്ന് ശേഷം മാത്രമെ വനം വകുപ്പിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകാവൂ എന്നും പ്രഖ്യാപിച്ചാണ് പ്രതിഷേധയോഗം നടത്തുന്നത്. നാളെ വൈകീട്ട് അഞ്ചിന് ആനക്കാംപൊയില്‍ അങ്ങാടിയില്‍ നടക്കുന്ന പ്രതിഷേധയോഗം ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ഫാദര്‍ അഗസ്റ്റിന്‍ ആലുങ്കല്‍ അധ്യക്ഷനാകും.
ഡോ: ചാക്കോ കാളംപറമ്പില്‍, കെ.എന്‍ ചന്ദ്രന്‍ ,എ.പി ഹസ്സന്‍,ബേബി പെരുമാലില്‍, ബിനു ജോസ്, ഷിനോയി അടക്കാപ്പാറ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."