HOME
DETAILS
MAL
കോവിഡ് 19: സഊദിയിലേക്ക് ജി സി സി പൗരന്മാർക്ക് കർശന ഉപാധി: അതിർത്തി പ്രവേശന കവാടങ്ങളിൽ വിലക്ക്
backup
March 04 2020 | 12:03 PM
റിയാദ്: കോവിഡ് 19 കൊറോണ വൈറസ് ബാധക്കെതിരെ സഊദി സ്വീകരിക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായി ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് സഊദി പ്രവേശനത്തിന് കർശന ഉപാധികൾ മുന്നോട്ട് വെച്ചു. വൈറസ് ബാധയേറ്റ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്ക് സഊദിയിലേക്ക് പ്രവേശനം താത്കാലികമായി തടയുന്നതുൾപ്പെടെയുള്ള കർശന ഉപാധികളാണ് സഊദി അറേബ്യാ സ്വീകരിക്കുന്നത്. സഊദി ദേശീയ ഔദ്യോഗിക മാധ്യമമായ സഊദി വാർത്താ ഏജൻസിയാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്.
യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവ ഉൾപ്പെടുന്ന ഏതൊരു ജിസിസി രാജ്യത്ത് നിന്നും വരുന്ന യാത്രക്കാർ ആ രാജ്യത്ത് തുടർച്ചയായി 14 ദിവസം ചെലവഴിക്കണം, സഊദി പ്രവേശനം ലഭിക്കുന്നതിന് മുമ്പ് കൊറോണ വൈറസിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്‌പിഎ റിപ്പോർട്ട് ചെയ്തു.
കോവിഡ് 19 ബാധയേറ്റ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ജിസിസി പൗരന്മാർക്ക് അതിർത്തി പ്രവേശന കവാടങ്ങളിൽ വിലക്കേർപ്പെടുത്തും.
കൊറോണ ബാധിത രാജ്യത്തുനിന്ന് മടങ്ങിയ ശേഷം 14 ദിവസം പിന്നിട്ടവരെ മാത്രമേ ഇവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ. മാത്രമല്ല, സന്ദര്‍ശിച്ച രാജ്യം വെളിപ്പെടുത്തുകയും മെഡിക്കൽ പരിശോധനകൾ പൂർത്തീകരിച്ചു വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇതിനായി ജി.സി.സി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം സഊദി അറേബ്യയില്‍നിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.
സഊദിയിൽ ഇത് വരെ ഒരാൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും ബഹ്‌റൈൻ വഴി സഊദിയിലെത്തിയ സ്വദേശി പൗരനിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളുമായി ഇടപഴകിയ 70 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്താവളങ്ങൾ അടക്കമുള്ള മുഴുവൻ പ്രവേശന കവാടങ്ങളിലും കർശന പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."