HOME
DETAILS
MAL
പച്ചക്കറി വിളവെടുപ്പ് നടത്തി
backup
March 06 2017 | 20:03 PM
കൊപ്പം: വിളയൂര്‍ ജൈവ ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി എടപ്പലം വടക്കെ പള്ളിയാലില്‍ വനിതകളുടെ ഗ്രൂപ്പ് നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. പ്രസിഡന്റ് കെ. മുരളി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഉഷ അധ്യക്ഷയായി. കെ. കൃഷ്ണന്‍കുട്ടി ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ വി.പി സിന്ധു, പാടശേഖര സമിതി സെക്രട്ടറി കെ. വിശ്വനാഥന് സംസാരിച്ചു. തൊഴിലുറപ്പു മേഖലയിലെ വനിതകളാണ് കടുത്ത വരള്‍ച്ചയിലും ഒരേക്കറോളം സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."