മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണ് സമസ്തയുടെ പണ്ഡിതര്‍: യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര്
ഉദുമ: രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും മതേതര മൂല്യങ്ങളും കാത്തു സൂക്ഷിച്ചവരാണ് മണ്മറഞ്ഞ് പോയ സമസ്ത ഉലമാക്കളെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര് അഭിപ്രായപെട്ടു. സുന്നി യുവജന സംഘം ഉദുമ മണ്ഡലം സംഘടന ശില്പശാലയും മരിച്ച് പോയ സമസ്ത നേതാക്കളുടെ അനുസ്മരണ പരിപാടിയും ഉദുമ ഈച്ചിലിങ്കാല് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ സി.എം ഉസ്താദ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കിങ് പ്രസിഡന്റ് താജുദ്ദീന് ചെമ്പിരിക്ക പതാക ഉയര്‍ത്തി. പ്രസിഡന്റ് സയ്യിദ് നജ്മുദ്ദീന് തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി അനുസ്മണ പ്രഭാഷണം നടത്തി.
എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന 'സംഘടന സംഘാടനം' എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി, ഹംസതു സഅദി, ഹംസ ഹാജി പള്ളിപുഴ, എ.ബി ഷാഫി, ബി.കെ ഹംസ ആലൂര്, ഷാഹുല്‍ ഹമീദ് ദാരിമി, അബുബക്കര്‍ ഉദു, ഫോറിന് മുഹമ്മദ് കുഞ്ഞി, ഖാദര്‍ കണ്ണമ്പള്ളി, എം.എം ഹമീദ് തൊട്ടി, ബഷീര്‍ പാക്യര, സൈനുദ്ധീന്‍ മുസ്ലിയാര്, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ഇബ്രാഹിം ഹാജി ദേലംപാടി, അഹ്മദ് മല്ലം, ഉബൈദ് ഖത്തര്‍, ജൗഹര്‍ ഉദുമ, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാഷിം പാക്യര ,അബ്ദുല്ല കുണ്ടൂര്‍, അബ്ദുല്ല ആലൂര്, സലാം നഹീമി മുണ്ടക്കൈ, റഊഫ് ബായിക്കര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."