ബയോളജി
രോഗങ്ങള്‍ രോഗകാരികള്‍
ക്ഷയം
മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്നയിനം ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണം.രോഗം ബാധിച്ച മനുഷ്യരില്‍ നിന്നുള്ള ചുമ,കഫം,ശ്വാസോച്ഛാസം എന്നിവയില്‍ നിന്ന് ക്ഷയരോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാം.ശ്വാസകോശത്തെയാണ് ക്ഷയരോഗം ബാധിക്കുക..മലിനമായ ചുറ്റുപാടില്‍ ജീവിക്കുന്നവരെയാണ് ക്ഷയം കൂടുതലായും വേട്ടയാടപ്പെടുക.തുടര്‍ച്ചയായുള്ള ചുമയാണ് രോഗലക്ഷണം..ഇന്ന് ക്ഷയ രോഗ ചികിത്സ വളരെ എളുപ്പമാണ് .എന്നാല്‍ ഇടയ്ക്ക് വച്ച് മരുന്ന് നിര്‍ത്തുന്ന പ്രവണത രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും.കുട്ടികളിലെ ക്ഷയ രോഗ ബാധ തടയാന്‍ ബി.സി.ജി .കുത്തി വെപ്പ് നല്‍കാവുന്നതാണ്.
കോളറ
വിബ്രിയോ കോളറേ,എല്‍ട്രോര്‍ വിബ്രിയോസ് എന്നീ ബാക്ടീരിയകളാണ് കോളറയ്ക്ക് കാരണം.ഇടയ്ക്കിടെയുണ്ടാകുന്ന വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗലക്ഷണം.പലപ്പോഴും കഠിനമായ ദാഹം കൊണ്ടും പേശി വേദന കൊണ്ടും രോഗി കഷ്ടപ്പെടും.ശരീരത്തില്‍ നിന്നുമുണ്ടാകുന്ന ജലനഷ്ടം നികത്തുകയാണ് രോഗത്തിന്റെ ആദ്യ പ്രതിരോഗമാര്‍ഗ്ഗം.കുടി വെള്ളവും ഭക്ഷണവും മലിനമാകാതെ സംരക്ഷിക്കുകയാണ് ഈ രോഗത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രഥമ മാര്‍ഗ്ഗം.
ഹൈപ്പറൈറ്റിസ്
കരള്‍ വീക്കമാണ് പ്രാഥമിക ലക്ഷം.പിത്ത രസപ്രവാഹത്തെ തടയുന്നത് വഴി ബില്‍റുബിന്റെ അളവ് കൂടുന്നു.മൂത്രം, കണ്ണിന്റെ വെള്ള,നഖങ്ങള്‍ എന്നിവ മഞ്ഞയാകുന്നതാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം.മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പകരുന്നു.
എലിപ്പനി
എലികള്‍ പരത്തുന്നതിനാലാണ് ഈ രോഗം എലിപ്പനി എന്ന പേരില്‍ അറിയപ്പെടുന്നത്..പനി,തലവേദന,കണ്ണ് ചുവക്കല്‍,നെഞ്ച് വേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.ലെപ്‌റ്റോസ് പൈറാ എന്ന സ്‌പൈറോ കീറ്റുകളാണ് ഈ രോഗമുണ്ടാക്കുന്നത്.ലെപ്‌റ്റോസ് പെറാ ഇക്ടറോ ഹെമൊറാജിയെ എന്നയിനമാണ് എലികളിലൂടെ ലോകമെങ്ങും എലിപ്പനി പടര്‍ത്തുന്നത്.രോഗം ബാധിച്ച ജന്തുക്കളുടെ ശരീരവുമായി നേരിട്ട് സമ്പര്‍ക്കത്തിലാകുകയോ ഇവയുടെ മൂത്രത്തിലൂടെയോ എലിപ്പനി ബാധിക്കാം.
ടൈഫോയ്ഡ്
വെള്ളത്തില്‍ കൂടിയും ഭക്ഷണത്തില്‍ കൂടിയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്.നീണ്ടു നില്‍ക്കുന്ന പനിയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം.സാള്‍ മൊണല്ല ടൈഫി എന്നയിനം ബാക്ടീരിയയാണ് രോഗകാരി.
ഡിഫ്തീരിയ
മൂക്ക്,തൊണ്ട എന്നിവിടങ്ങളിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്നു.കോറിനിബാക്ടീരിയം ഡിഫ്തീരിയെ ആണ് രോഗകാരി.പനി,തൊണ്ട വേദന,കഴുത്തിലെ ലിംഫ് ഗ്രന്ഥികളില്‍ വീക്കം എന്നിവയുണ്ടാക്കുന്നു.ചുമ,തുമ്മല്‍ എന്നിവയിലൂടെ രോഗം പകരുന്നു.
ആന്ത്രാക്‌സ്
ഇന്ത്യ,പാക്കിസ്ഥാന്‍,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മൃഗങ്ങളില്‍ കണ്ടു വരുന്ന രോഗമാണിത്.ബാസില്ലസ് ആന്ത്രാസിസ് ആണ് രോഗത്തിന് കാരണം.തൊലിപ്പുറത്ത് ബാധിക്കുന്നവ,ദഹനേന്ദ്രിയത്തെ ബാധിക്കുന്നവ,ശ്വാസകോശത്തെ ബാധിക്കുന്നവ എന്നിങ്ങനെ മൂന്ന് തരത്തില്‍ ആന്ത്രാക്‌സ് രോഗബാധയുണ്ടാകുന്നു.ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്‌സ് ഇന്ന് ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ഭയപ്പെടുത്തുന്ന പകര്‍ച്ചാവ്യാധിയാണ്
ഡെങ്കിപ്പനി
കൊതുകുകള്‍ പരത്തുന്ന മാരകമായ പകര്‍ച്ചാവ്യാധിയാണ് ഡെങ്കിപ്പനി.പനിയോടൊപ്പമുള്ള രക്തപ്രവാഹം രോഗാവസ്ഥയെ ഗുരുതരമാക്കുന്നു.ഇങ്ങനെയുണ്ടാകുന്ന ആന്തരിക രക്തപ്രവാഹം പലപ്പോഴും മരണത്തില്‍ കൊണ്ടെത്തിക്കും.ഫ്‌ളേവി വൈറസുകളാണ് ഈ രോഗത്തിന് കാരണം.ഈഡിസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്.പെട്ടെന്നുള്ള പനിയോടൊപ്പം തലവേദന,കഴുത്തിലേയും തലയിലേയും ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കല്‍ എന്നിവയാണ് പ്രാഥമിക ലക്ഷണം.
മന്ത്
ഇന്ത്യയില്‍ കാണപ്പെടുന്ന മന്ത് രോഗത്തിന് കാരണം വുച്വറേറിയ ബാന് ക്രോഫ്റ്റി,ബ്രുഗിയ മലയി എന്നീ മന്തുവിരകളാണ്.ലസികാവാഹിനിക്കുഴലില്‍ വളര്‍ന്ന് തടസ്സമുണ്ടാക്കിയാണ് മന്തു വിരകള്‍ രോഗാവസ്ഥ ഗുരുതരമാക്കുന്നത്.കേരളത്തിലെ തീര ദേശങ്ങളില്‍ ഈ രോഗം കൂടുതലായും കാണപ്പെടുന്നു.കൊതുകാണ് മന്തു രോഗം പകര്‍ത്തുന്നത്.പനി ,കഴല വീക്കം എന്നിവയാണ് പ്രാഥമിക ലക്ഷണം.
എയ്ഡ്‌സ്
രക്തവും രക്തഘടകങ്ങളും വഴിയും ലൈംഗിക ബന്ധത്തിലൂടെയു മാണ് മുഖ്യമായും ഈ രോഗം പകരുന്നത്.എയ്ഡ്‌സ് ഒരു രോഗം എന്നതിലുപരി ഒരു കൂട്ടം രോഗങ്ങളാണെന്ന് പറയാം.ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരുകയും നിരവധി രോഗങ്ങളിലേക്ക് രോഗിയെ നയിക്കുകയും ചെയ്യുന്ന ഈ രോഗത്തിന് കാരണം എച്ച്.ഐ.വി വൈറസ് ആണ് .
ഫംഗസ് രോഗങ്ങള്‍ രോഗലക്ഷണങ്ങള്‍
വട്ടച്ചൊറി-വട്ട നിറത്തിലുള്ള ചുവന്ന തിണര്‍പ്പുകള്‍
അത്‌ലറ്റ് ഫൂട്ട്-ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന ശല്‍കങ്ങള്‍
സസ്യ രോഗങ്ങള്‍-രോഗകാരികള്‍
നെല്‍ച്ചെടിയിലെ ബ്ലൈറ്റ്-ബാക്ടീരിയ
വഴുതനയിലയിലെ വാട്ടരോഗം-ബാക്ടീരിയ
പയര്‍,മരച്ചീനി എന്നിവയിലെ മൊസൈക്-വൈറസ്
വാഴയിലെ കുറുനാമ്പ്-വൈറസ്
കുരുമുളകിലെ ദ്രുതവാട്ടം-ഫംഗസ്
തെങ്ങിന്റെ കൂമ്പ് ചീയല്‍-ഫംഗസ്
ഹോര്‍മ്മോണ്‍
കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസസന്ദേശവാഹകര്‍.രക്തത്തിലൂടെയാണ് ഹോര്‍മ്മോണുകള്‍ സംവഹിക്കുന്നത്.കോശങ്ങള്‍ തമ്മിലുള്ള സന്ദേശ വിനിമയം എളുപ്പമാക്കുകയാണ് ഹോര്‍മ്മോണുകള്‍ ചെയ്യുന്നത്.ഓരോ ഹോര്‍മ്മോണിനേയും സ്വീകരിക്കുന്നത് പ്രത്യേക തരം ഗ്രാഹികളാണ്. ശരീരത്തിലെ കോശസ്തരത്തിലോകോശദ്രവ്യത്തിലോ ഹോര്‍മ്മോണ്‍ ഗ്രാഹികള്‍ നില കൊള്ളുന്നു.
ട്രോപ്പിക് ഹോര്‍മ്മോണുകള്‍
മറ്റുള്ള ഹോര്‍മ്മോണുകളുടെ ഉദ്ദീപനഫലമായാണ് ശരീരത്തിലെ ചില ഗ്രന്ഥികള്‍ ഹോര്‍മ്മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇങ്ങനെയുള്ള ഉദ്ദീപന ഹോര്‍മ്മോണുകളാണ് ട്രോപ്പിക് ഹോര്‍മ്മോണുകള്‍.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ്
ഹോര്‍മ്മോണ്‍
തൈറോയ്ഡ് ഗ്രന്ഥിയെ നിയന്തിക്കുന്ന ഹോര്‍മ്മോണാണിത്.ഈ ഹോര്‍മ്മോണിന് തൈറോ ട്രോപ്പിക് ഹോര്‍മ്മോണ്‍ എന്നും പേരുണ്ട്.പിറ്റിയൂറ്ററിയില്‍ നിന്നാണ് ഈ ഉദ്ദീപന ഹോര്‍മ്മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ല്യൂട്ടിനൈസിങ് ഹോര്‍മ്മോണ്‍
ഗര്‍ഭ കാലത്ത് ഗര്‍ഭ പ്രക്രിയക്ക് സാഹചര്യമൊരുക്കുന്ന കോര്‍പ്പസ് ലൂട്ടിയത്തെ ക്രമീകരിക്കുന്ന ഹോര്‍മ്മോണാണിത്.പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നാണ് ഈ ഹോര്‍മ്മോണിന്റെ ഉല്‍പ്പാദനം.
പ്രോലാക്ടിന്‍ ഹോര്‍മ്മോണ്‍
പിറ്റിയൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മ്മോണില്‍പ്പെട്ടതാണ് പ്രോലാക്ടിന്‍.മാമ്മോട്രാപ്പിന്‍ എന്നും ഇതറിയപ്പെടുന്നു.മുലപ്പാല്‍ഉല്‍പ്പാദനത്തെ സഹായിക്കുകയാണ് ഈ ഹോര്‍മ്മോണ്‍ ചെയ്യുന്നത്.ലാക്ടോജനിക് ഹോര്‍മ്മോണ്‍ എന്നും പേരുണ്ട്.
തൈറോക്‌സിന്‍
തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മ്മോണാണിത്.അഞ്ചുവയസ്സുവരെ മനുഷ്യ മസ്തിഷ്‌ക്ക വികാസങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്നതും ഈ ഹോര്‍മ്മോണാണ്.
കാല്‍സി ടോണിന്‍
തൈറോയ്ഡ് ഗ്രന്ഥിയിലെ സി കോശങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു പെപ്‌ടൈഡ് ഹോര്‍മ്മോണ്‍ ആണ് കാല്‍സി ടോണിന്‍.അസ്ഥികളില്‍ നിന്നുംപുറത്തേക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള കാത്സ്യത്തെ തടഞ്ഞു നിര്‍ത്തുകയും കാല്‍സ്യത്തെ നിയന്ത്രണവിധേയമാക്കുകയുമാണ് ഈ ഹോര്‍മ്മോണ്‍ ചെയ്യുന്നത്.
അഡ്രിനാലിന്‍
അഡ്രിനല്‍ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല്ലയില്‍ നിന്നാണ് അഡ്രിനാലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.അടിയന്തര ഘട്ടത്തെ ശരീരം നേരിടുന്നത് ഈ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനഫലമായാണ്.
നോര്‍ അഡ്രിനാലിന്‍
അഡ്രിനല്‍ ഗ്രന്ഥിയിലെ മെഡുല്ലയില്‍ നിന്നും സ്രവിക്കുന്ന ഹോര്‍മ്മോണിലൊന്നാണ് നോര്‍ അഡ്രിനാലിന്‍.നോര്‍ എപ്പിനെഫ്രിന്‍ എന്ന പേരിലും അറിയപ്പെടുന്നു.അഡ്രിനാലിന്‍ ഗ്രന്ഥിയുമായി ശരീര പ്രവര്‍ത്തനങ്ങളില്‍ സാമ്യം കാണിക്കുന്നു.
കോര്‍ട്ടിസോണ്‍
അഡ്രിനല്‍ ഗ്രന്ഥിയുടെ ബാഹ്യഭാഗമായ കോര്‍ട്ടെക്‌സ് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സുപ്രധാനമായ ഹോര്‍മ്മോണ്‍ ആണ് കോര്‍ട്ടിസോണ്‍.ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ ഇന്‍സുലിന്റെ പകരക്കാരനായി ഈ ഹോര്‍മ്മോണ്‍ പ്രവര്‍ത്തിക്കുന്നു.
ടെസ്റ്റാസ്റ്റിറോണ്‍
വൃഷണങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മ്മോണുകളിലൊന്നാണ് ടെസ്റ്റാസ്റ്റിറോണ്‍. പുരുഷ ഹോര്‍മ്മോണുകളില്‍ കൂടുതലായി ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.പുരുഷ ഹോര്‍മ്മോണായ ഇവയുടെ പ്രവര്‍ത്തന ഫലമായി പേശി ദൃഢത,ശബ്ദ ഗാംഭീര്യം,രോമവളര്‍ച്ച,വൃഷണ സഞ്ചിയുടെ താപ നിയന്ത്രണം എന്നിവ സാധ്യമാകുന്നു.
പ്രൊജസ്റ്റിറോണ്‍
സ്ത്രീ ലൈംഗിക ഹോര്‍മ്മോണായ പ്രൊജസ്റ്റിറോണ്‍ അണ്ഡാശയത്തിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.സ്ത്രീകളിലെ ആര്‍ത്തവ ചക്ര ക്രമീകരണം,ഗര്‍ഭധാരണം,ഭ്രൂണ വളര്‍ച്ച എന്നിവയെ സഹായിക്കുന്നു.
മെലാടോണിന്‍
പൈനിയല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന മെലാടോണിന്‍ ജീവ ജാലങ്ങളുടെ ഉറക്കം,ഉണര്‍വ്വ് പോലെയുള്ള ദൈനം ദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.
പാരാതോര്‍മ്മോണ്‍
പാരാതൈറോയ്ഡ് ഗ്രന്ഥിയാണ് ഈ ഹോര്‍മ്മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രക്തത്തിലെ കാല്‍സ്യം ഫോസ്ഫറസ് എന്നിവയുടെ അളവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഇന്‍സുലിന്‍
പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മ്മോണാണ് ഇന്‍സുലിന്‍.ജന്തുക്കളില്‍ കരള്‍,പേശി എന്നിവിടങ്ങളിലെ കോശങ്ങളിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡായും മാറ്റാന്‍ പ്രേരിപ്പിക്കുന്നു.ഗ്ലൂക്കഗോണ്‍ ഹോര്‍മ്മോണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമീകരിക്കാന്‍ സഹായിക്കുന്നു.
റിലീസിംഗ് ഹോര്‍മ്മോണുകള്‍
ഹൈപ്പോ തലാമസിലെ നാഡി കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മ്മോണാണ് റിലീസിംഗ് ഹോര്‍മ്മോണുകള്‍.പിറ്റിയൂറ്ററിയില്‍ നിന്നുള്ള ഉദ്ദീപന ഹോര്‍മ്മോണുകളെ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."