'എം.എസ്.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം'
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്, നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് കെ.എസ്.ടി.യു ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന് പകരം ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലാണ് എം.എസ്.പി സ്‌കൂള്‍. ഇതിനാല്‍ അടിസ്ഥാന സൗകര്യത്തിലും മറ്റും സര്‍ക്കാര്‍, മാനേജ്‌മെന്റ് സ്‌കൂളുകളുടെ വികസനം പോലും നടപ്പാക്കാനാകുന്നില്ല. സ്‌കൂളിലെ സാധാരണക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പിഴിഞ്ഞാണ് അത്യാവശ്യ വികസനങ്ങള്‍ നടപ്പാക്കുന്നത്ത്.
പുതിയ സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി രൂപ ഫണ്ട് അനുവദിക്കുക കൂടി ചെയ്താതിനാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും നിയമനങ്ങളും കാര്യക്ഷമമാക്കുന്നതിന് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂള്‍ ഏറ്റെടുക്കുമ്പോള്‍ നിലവിലെ അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരുടെ സീനിയോറിറ്റി പരിഗണിക്കണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം.ടി ഉമ്മര്‍ അധ്യക്ഷനായി. മജീദ് കാടേങ്ങല്‍, ടി.എം ജലീല്‍, എം സലീം, ഒ അബ്ദുസലാം, ഉസ്മാന്‍ മീനാര്‍കുഴി, സി.എസ് ഷംസുദ്ദീന്‍, ഫവാസ് കോട്ടൂര്‍, അലവിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."