സംസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകരെ വേട്ടയാടുന്നുവെന്ന്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനവ്യാപകമായി കെ.എസ്.യു പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം കേരള യൂണിവേഴ്‌സിറ്റിയില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരായ മുഹമ്മദ് അസ്‌ലമിനെയും സാജു ഖാനെയും എസ്.എഫ്.ഐ പ്രവര്‍കത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവമുണ്ടായി. കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി ടിറ്റോ ആന്റണി, പ്രവര്‍ത്തകനായ നോബല്‍ കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കു നേരെയും ആക്രമണമുണ്ടായി. തൃശൂരില്‍ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി കൈമാറാന്‍ പോയ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ച നടപടിയുമുണ്ടായി.
കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ വരുണിനെ പുലര്‍ച്ചെ രണ്ടുമണിക്ക് വീടു വളഞ്ഞ് പിടികൂടുകയും പത്തനാപുരത്തും ബാലുശേരിയിലും ഇത്തരത്തിലുള്ള ആക്രമണം നടത്തുകയും ചെയ്തത് പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണെന്നും വി.എസ്.ജോയി ആരോപിച്ചു. ഈ സാഹചര്യത്തില്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാനകമ്മറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന അക്രമങ്ങളെ നിയന്ത്രിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും തയാറായില്ലെങ്കില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വന്‍ വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഎസ് ജോയി മുന്നറിയിപ്പു നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം രോഹിത്, ജന.സെക്രട്ടറി ജെ.എസ് അഖില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."