HOME
DETAILS
MAL
നെഹ്റു പ്രതിമ അവഗണനയില്‍
backup
January 29 2019 | 06:01 AM
കണ്ണൂര്‍: നഗരഹൃദയത്തില്‍ സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹ്റു പ്രതിമ അവഗണനയില്‍. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് നെഹ്റുവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. രണ്ടു മീറ്ററോളം ഉയരത്തിലുള്ളസ്തൂപത്തിന് മുകളിലാണു പ്രതിമയുള്ളത്. കാക്കകള്‍ കാഷ്ടിച്ചു വൃത്തികേടായ നിലയിലാണ്. പ്രതിമയുടെ മുകളിലുള്ള കുട പൊട്ടിയതിനാല്‍ കാറ്റില്‍ ഇളകിയാടുന്നു. ഇതും ദ്രവിച്ച നിലയിലാണ്. പ്രതിമ പെയിന്റ് ചെയ്യുകയോ മോടിപിടിപ്പിക്കുകയോ ചെയ്തിട്ടില്ല. നഗര സൗന്ദര്യവല്‍ക്കരണത്തിനു മറ്റുമായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണു മുന്‍ പ്രധാനമന്ത്രിയുടെ പ്രതിമയെ അധികൃതര്‍ അവഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."