കടുത്ത വേനല്‍ : ജില്ലയില്‍ പാലിന്റെ ഉല്‍പാദനം കുറയുന്നതായി കണക്കുകള്‍
മഞ്ചേരി: ജില്ലയില്‍ പാലിന്റെ ഉല്‍പാദനം കുറഞ്ഞുവരുന്നതായി കണക്കുകള്‍. ജനുവരിയിലെ കണക്കുകള്‍ പ്രകാരം 3,000 ലിറ്റര്‍ പാല്‍ കുറവാണ് പാല്‍ ഉത്പാദന രംഗത്തു കണക്കാകിയിരിക്കുന്നത്. ഡിസംബറില്‍ 64000 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ചിരുന്നു. ഇതാണ് 61,000 ലിറ്ററായി ചുരുങ്ങിയിരിക്കുന്നത്. ഫെബ്രുവരിയായപ്പോഴേക്കും ചൂടിന്റെ ശക്തി വര്‍ധിച്ചതാണ് അളവില്‍ കുറവു വരാന്‍ കാരണമെന്ന് ജില്ലാ ക്ഷീര വികസന ഓഫിസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചൂട് ശക്തിയായതോടെ കാലികള്‍ക്ക് ആവശ്യത്തിനു വെള്ളം കിട്ടാതെവന്നതാണ് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചത്. അന്തരീക്ഷ താപനില കുത്തനെ ഉയര്‍ന്നത് കുന്നുകാലികളില്‍ നിര്‍ജലീകരണത്തിന് കാരണമായതും പ്രതിരോധശേഷി കുറയാനും, പാല്‍ഉദ്പാദനം കുറക്കുന്നതിനും ഇടയാക്കിയതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
ജലാശങ്ങളിലെ വെള്ളം കുറഞ്ഞതും പരമ്പരാഗത മേച്ചില്‍ പുറങ്ങളിലെ പുല്ല് കരിഞ്ഞുണങ്ങിയതും തിരിച്ചടിയായിട്ടുണ്ട് . കുളങ്ങള്‍ അടക്കമുള്ള കുടിവെള്ള സ്രോതസുകള്‍ വറ്റിയതോടെ പശുക്കള്‍ക്ക് കുടിവെള്ളവും തീറ്റയും സ്ഥിരമായി നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്. ഒരു പശുവിനു ശരാശരി 30 ലിറ്റര്‍ വരെ വെള്ളം ദിനേനെ ആവശ്യമായി വരുന്നുണ്ട്.
അതേസമയം വേനല്‍ മഴ ലഭിച്ചു തുടങ്ങിയത് ക്ഷീരകര്‍ഷകരിലും പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.പകല്‍ സമയങ്ങളില്‍ ചൂട് കുറവുള്ള നിഴല്‍ പ്രദേശങ്ങളില്‍ പശുക്കളെ കെട്ടി കനത്ത ചൂടില്‍ നിന്നും അവയ്ക്ക് ആശ്വാസം നല്‍കുന്നതിലൂടെയും ശുദ്ധമായ തണുത്ത കുടിവെള്ളം ഇടവിട്ട് നല്‍കുന്നതിലൂടെയും ഒരുപരിധിവരെ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
പാലിന്റെ അളവില്‍ കുറവു വന്നതോടെ ക്ഷീര കര്‍ഷകര്‍ വലിയ തോതില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജില്ലയില്‍ 8,97,730ക്ഷീരകര്‍ഷകരുണ്ട് .183 മില്‍ക്ക് സൊസൈറ്റികളും, 29 ചെറുകിട ഡയറി ഫാമുകളും, 62 എന്‍.ജി.ഒ സ്ഥാപനങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."