മതേതരത്വമാണ് തന്റെ ദേശം: എം. മുകുന്ദന്‍
കണ്ണൂര്‍: ദേശമെന്നതു ഫിസിക്കല്‍ ആവണമെന്നില്ലെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. എന്തുകൊണ്ട് അത് ആശയമായിക്കൂടാ. മതേതരത്വമാണ് തന്റെ ദേശം. ആശയംകൊണ്ട് ദേശം സൃഷ്ടിച്ചയാളാണ് ആനന്ദ്. അതേസമയം നോവലിന് ഇടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ എഴുത്തിലെ ദേശം സെഷനില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.
ദേശം സാഹിത്യപഠനങ്ങളില്‍ വരുന്നത് അടുത്തകാലത്താണ്. പുതിയകാലത്ത് എഴുത്തുകാരന്റെ ദേശം നിര്‍ണയിക്കുക എളുപ്പമല്ല. മയ്യഴിയില്‍ ജനിച്ച് 20 വയസുവരെ അവിടെ ജീവിച്ച താന്‍ പിന്നീടു 40 വര്‍ഷം ഡല്‍ഹിയിലാണു കഴിഞ്ഞത്. നോവലിന്റെ ഭാഷ നിര്‍ണയിക്കുന്നത് എഴുത്തുകാരനല്ല, നോവല്‍ തന്നെയാണ്. മയ്യഴിയെ നമുക്ക് നിലനിര്‍ത്താനാവില്ല. പക്ഷേ അവിടുത്തെ ഭാഷയെ നിലനിര്‍ത്താനാവും. മയ്യഴിയിലെ ഭാഷയെ അടയാളപ്പെടുത്താനാണ് താന്‍ രണ്ടു നോവലുകളെഴുതിയത്. ദേശം സ്വത്വ പ്രതിസന്ധി നേരിടുന്നതായി കെ.വി മോഹന്‍കുമാര്‍ പറഞ്ഞു. ദേശത്തെ അറിയിക്കുകയാണു നോവല്‍ ചെയ്യുന്ന ദൗത്യമെന്നു തോന്നിയിട്ടുണ്ടെന്നു നോവലിസ്റ്റും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. നോവലുകളും ചെറുകഥകളും വായിച്ചാണു താന്‍ ലണ്ടന്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് തുടങ്ങി പല നാടുകളെയും അടുത്തറിഞ്ഞത്. നോവലുകള്‍ ഭൂമിശാസ്ത്രപഠനം കൂടിയാണെന്നും സി.വി വ്യക്തമാക്കി. എ.വി പവിത്രന്‍ മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."