തടയണയില്‍ വെളളം ശേഖരിക്കാനാവുന്നില്ല കുടിവെളള പദ്ധതികള്‍ ആശങ്കയില്‍
വേങ്ങര: കടലുണ്ടിപ്പുഴയിലെ കല്ലക്കയം തടയണക്ക് വെളളം തടഞ്ഞു നിര്‍ത്താനാവുന്നില്ല. കുടിവെളള പദ്ധതികള്‍ ആശങ്കയില്‍. മൂന്ന് പ്രധാന കുടിവെളള പദ്ധതികളുടെ ജല സ്രോതസാണ് കല്ലക്കയം.
ഇതോടെ കോടികള്‍ മുടക്കി ടാങ്കും പൈപ്പ് ലൈനുകളും സ്ഥാപിച്ച് കുടിവെളളത്തിന് കാത്തിരിക്കുന്നവര്‍ നിരാശയിലായി. 4.41 കോടി രൂപ ചെലവിട്ട് കഴിഞ്ഞ വര്‍ഷത്തിലാണു പറപ്പൂര്‍ കല്ലക്കയത്ത് തടയണ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ വീതിയില്‍ മെറ്റല്‍ പൈലിങ് നടത്തി കോണ്‍ക്രീറ്റും അതിനു മുകളില്‍ കരിങ്കല്‍ പാളികളും സ്ഥാപിച്ച് ഇരുമ്പു വല കെട്ടി ഭദ്രമാക്കുകയും ചെയ്ത തടയണയില്‍ വേണ്ട വിധം ജലം സംഭരിക്കാന്‍ കഴിയാതെ പോവുന്നത് ജനപ്രതിനിധികളെയും ആശങ്കാകുലരാക്കുന്നുണ്ട്.
നിലവില്‍ മിനി കുടിവെളള പദ്ധതി, കോട്ടക്കല്‍ ആര്യവൈദ്യ ശാല എന്നിവിടങ്ങളിലേക്ക് വെളളം ശേഖരിക്കുന്നതും ഇവിടെ നിന്നാണ്. 21 കോടി രൂപ ചെലവില്‍ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്, 32 കോടി രൂപ ചെലവില്‍ വേങ്ങര, ഊരകം, പറപ്പൂര്‍ മള്‍ട്ടി ജി.പി കുടിവെളള പദ്ധതികള്‍ക്കും വെളളം എടുക്കാന്‍ ലക്ഷ്യമിടുന്നതും ഇതേ പദ്ധതി പ്രദേശത്തു നിന്നാണ്. എന്നാല്‍, ജല ലഭ്യത കുറഞ്ഞതോടെ കുടിവളള പദ്ധതികളെല്ലാം അവതാളത്തിലാവുമെന്ന ആശങ്കയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."