തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന് അന്ത്യമാകും: സഞ്ജയ് ദത്ത്
ഗൂഡല്ലൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന് അന്ത്യമാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത്. ഗൂഡല്ലൂരില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 സീറ്റ് നേടും.
വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഡല്ലൂരിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ഈ മാസം 30ന് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തും. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കോണ്‍ഗ്രസ് നേതാക്കള്‍ കാണുമെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ഗൂഡല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.എ അഷ്റഫ് അധ്യക്ഷനായി. എ.ഐ.സി.സി മെമ്പര്‍ ശെല്‍വം, ജില്ലാ പ്രസിഡന്റ് ആര് ഗണേഷ് എം.എല്‍.എ, കെ.പി മുഹമ്മദ് ഹാജി, അഡ്വ. കോശി ബേബി, അനസ് എടാലത്ത്, കുഞ്ഞാപ്പി നെല്ലാക്കോട്ട, സെയ്തു മുഹമ്മദ്, ടി.കെ നാരായണന്, അബ്ദുപ്പ, ഷാജി ചെളിവയല്‍, ഗോപിനാഥന്, ജോസ്കുട്ടി, അവറാച്ചന്, ഹസൈനാര്‍, ഇബ്നു, രവി, ലില്ലി ഏലിയാസ്, സി.എ. സെയ്തലവി, പി.കെ മൊയ്തുപ്പ സംസാരിച്ചു. കെ ഹംസ സ്വാഗതവും സുല്‍ഫിക്കര്‍ അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."