അരപ്പറ്റയില്‍ വീണ്ടും പുലിയിറങ്ങി; നാട്ടുകാര്‍ ഭീതിയില്‍
മേപ്പാടി: അരപ്പറ്റയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. രണ്ട് പുലി കുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തിയത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് മേലെ അരപ്പറ്റ ആറാം നമ്പറിലെ തേയില തോട്ടത്തില്‍ റോഡിനോട് ചേര്‍ന്നു നില്ക്കുന്ന സില്‍വര്‍ ഓക്ക് മരത്തിന്ന് മുകളിലായാണ് പുലി കുട്ടികളെ കണ്ടത്. രാത്രിയില്‍ പല സമയങ്ങളിലും പലരും പുലിയെ കണ്ടതായി പറയാറുണ്ടെങ്കിലും ഇന്നലെ രാത്രിയിലാണ് ഫോട്ടോയെടുക്കാന്‍ പോലും പറ്റുന്ന രീതിയില്‍ പുലിക്കുട്ടികളെ കണ്ടത്.
പുലി കുട്ടികളെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെങ്കിലും തള്ള പുലി പരിസരത്ത് തന്നെ ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഫോറസ്റ്റധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. നാല് ദിവസം മുമ്പാണ് താഴെ അരപ്പറ്റ മൂന്നാം നമ്പറില്‍ മൂന്ന് വയസുള്ള പുലി കെണിയില്‍ കുടുങ്ങിയത്. പുലി കെണിയലകപ്പെട്ടതിന്റെ ഏകദേശം ഒരു കിലോമീറ്റര്‍ അപ്പുറത്താണ് പുലിക്കുട്ടികളെ മരത്തില്‍ കണ്ടെത്തിയത്. ജനവാസ കേന്ദ്രങ്ങളില്‍ പുലിയെ കണ്ടതോടെയാണ് പ്രദേശവാസികളുടെ ഭീതി ഇരട്ടിയാകുന്നത്. ഈ പ്രദേശത്ത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് വനമുള്ളത് തിനപുരം വനത്തില്‍ നിന്നുമാകാം ഈ ഭാഗത്തേക്ക് പുലി എത്തുന്നതെന്നാണ് നിഗമനം. എന്നാല്‍ മരത്തില്‍ നില്‍ക്കുന്നത് പൂച്ച പുലിയാണെന്നും ഭയകേണ്ടതില്ലന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."