നെഞ്ചുടുക്കില്‍ താളമിട്ട് അവര്‍ പാടി, നൊമ്പരപ്പാട്ട്
കണ്ണൂര്‍: വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥനാഗീതം പാടുമ്പോള്‍ സിസിലിയുടെ മനസില്‍ അഞ്ച് പതിറ്റാണ്ടായുള്ള ഒറ്റപ്പെട്ട ജീവിതത്തിന്റെ വേദന വിങ്ങുകയായിരുന്നു. പൂവം സെന്റ് ജോസഫ് സെന്റര്‍ ഫോര്‍ ഡിസേബിള്‍ഡിലെ അന്തേവാസിയാണ് സിസിലി. ചേര്‍ത്തല സ്വദേശിയായ സിസിലിക്ക് ചെറുപ്പത്തിലേ ഇരു കാലിനും മന്തുരോഗം ബാധിച്ചതാണ്. മാതാപിതാക്കള്‍ മരിച്ചതോടെ പതിനാലാം വയസില്‍ ആങ്ങളമാര് അനാഥാലയത്തിലാക്കി. 50 വര്‍ഷമായി ഒരോ അനാഥാലയങ്ങളില്‍ അവര്‍ മാറിമാറി കഴിഞ്ഞ്കൂടും. ഏറ്റവും ഒടുവിലായാണ് പൂവത്തെത്തിയത്. ചേലേരിയിലെ പാര്‍വ്വതി അമ്മയുടെ കഥയും വ്യത്യസ്തമല്ല. രണ്ടര വര്‍ഷമായി ഈ 78 കാരിയുടെ ജീവിതം അഴീക്കോട് വൃദ്ധസദനത്തിലാണ്.
ഇങ്ങനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരും മക്കളും ബന്ധുക്കളും കൈഒഴിഞ്ഞവരുമായവരാണ് ഒരു ദിവസം മുഴുവന്‍ ലോക വനിതാ ദിനാഘോഷത്തതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സ്നേഹാര്‍ദ്രം പരിപാടിയില്‍ പയ്യാമ്പലത്തെ ഹോല് മാറമരയില് ഒത്തുകൂടിയത്. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസി. കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, എ.ഡി.എം മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. പി.പി ദിവ്യ, കെ.പി ജയബാലന്‍, ടി.ടി റംല, കെ.വി ഗോവിന്ദന്, ഡോ. കെ.വി ലതീഷ് പരിപാടിയില്‍ പങ്കുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."