ബി.ഒ.സി റോഡ് പട്ടിക്കര ബൈപാസ്; തെരുവുനായ്ക്കളുടെയും പന്നികളുടെയും താവളമാകുന്നു
പാലക്കാട്: നഗരത്തിന്റെ പ്രധാന റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പട്ടിക്കര ബൈപാസില്‍ തെരുവു നായ്ക്കളുടെയും പന്നികളുടെയും സൈ്വര്യവിഹാരം കാല്‍നട-വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. മേല്‍പാലത്തിനു സമീപത്തെ ലോറിസ്റ്റാന്‍ഡ് കഴിഞ്ഞാല്‍ പിന്നെ ചുണ്ണാമ്പുത്തറ മെയിന്‍ റോഡുവരെ പട്ടികളും പന്നികളുടേയും താവളമാണ്. റോഡിനിരുവശത്തും വലിച്ചെറിയുന്ന മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരവുമാണ് ഇവിടുത്തെ സ്ഥിതിക്ക് കാരണം.
പകല്‍ സമയത്ത് ഒറ്റയ്ക്കു നടന്നു പോകുന്ന കാല്‍നട യാത്രക്കാരേയും ഇരുചക്രവാഹനക്കാരേയും പോലും നായ്ക്കളും പന്നികളും ആക്രമിക്കുന്ന സ്ഥിതിയാണ്. സമീപത്തെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും കൊണ്ടുവന്നു തള്ളാറുള്ള മാലിന്യങ്ങള്‍ക്കപ്പുറം കോഴിയിച്ചിക്കടകളില്‍നിന്നുള്ള മാംസ്യാവശിഷ്ടങ്ങളുടേയും നിക്ഷേപകേന്ദ്രമാണിവിടം.
മാര്‍ക്കറ്റ് റോഡ്, വിത്തുണ്ണി റോഡ്, ടി.ബി റോഡ് എന്നിവടങ്ങളില്‍നിന്നു ചുണ്ണാമ്പുത്തറ, പറക്കുന്നം എന്നിവടങ്ങളിലേയ്ക്കുള്ള എളുപ്പവഴികൂടിയാണ് പട്ടിക്കര ബൈപ്പാസ്. ഇവിടെ സ്ഥാപിച്ച മാലിന്യ സംഭരണ കേന്ദ്രത്തിനു പൂട്ടുവീണസ്ഥിതിയാണ്. സന്ധ്യാസമയമാകുന്നതോടെ ഇവിടം മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും ശല്യമേറുന്നതോടെ കാല്‍നടയാത്രക്കാരുടെ സ്ഥിതി കൂടുതല്‍ കഷ്ടമാകുന്നു. ഒറ്റയ്ക്കു നടന്നുപോകുന്നവരെയും ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരെയും തടഞ്ഞുനിര്‍ത്തി ഇരുട്ടിന്റെ മറവില്‍ എന്തും ചെയ്യുന്ന സ്ഥിതിയാണ്.
ഇരുവശത്തും പൊന്തക്കാടുകളും വിജനമായ പ്രദേശവുമായതിനാല്‍ ആക്രമികളെ പിടികൂടുവാനും കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."