HOME
DETAILS
MAL
നെല്‍വയല്‍ പരിവര്‍ത്തനത്തിന് നിബന്ധനകളുണ്ടെന്ന് മന്ത്രി
backup
March 06 2020 | 04:03 AM
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 2008 ഓഗസ്റ്റ് 12ന് ശേഷം നിലം വിഭാഗത്തില്‍പ്പെട്ട ഭൂമി വാങ്ങുന്നവര്‍ക്കു പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. ഇക്കാര്യത്തില്‍ നിയമഭേദഗതി കൊണ്ടുവരാത്തിടത്തോളം കാലം ഹൈക്കോടതിയുടെ വിധിന്യായത്തിനായിരിക്കും പ്രാബല്യമെന്നും അദ്ദേഹം അന്‍വര്‍ സാദത്തിന്റെ സബ്മിഷനു മറുപടിയായി പറഞ്ഞു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസം 17ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 2008 ഓഗസ്റ്റ് 12ന് ശേഷം നിലം വാങ്ങിയവര്‍ക്ക് പരിവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടെന്ന നിബന്ധന ഏര്‍പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."