അരുവിക്കര പ്ലാന്റില്‍ നിന്ന് കുപ്പിവെള്ളം മൂന്ന് മാസത്തിനകം വിപണിയിലെത്തിക്കുമെന്ന് മന്ത്രി
തിരുവന്തപുരം: അരുവിക്കരയില്‍ സ്ഥാപിച്ച കുപ്പിവെള്ള പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപനമായ കിഡ്കിനെ (കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്) യാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും പ്ലാന്റ് വേഗത്തില്‍ കമ്മിഷന്‍ ചെയ്യുമെന്നും ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി.
കുപ്പി വെള്ള നിര്‍മാണ രംഗത്തും വിതരണ രംഗത്തും പരിചയസമ്പത്തുള്ളതും നിലവില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നതുമായ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കിഡ്‌കെന്ന് കെ.എസ് ശബരീനാഥന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. കിഡ്ക് സ്വകാര്യ കമ്പനിയാണെന്ന രീതിയിലുള്ള ശബരീനാഥിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. കുപ്പിവെള്ളം മൂന്നു മാസത്തിനകം വിപണിയിലെത്തിയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുപ്പിവെള്ള പ്ലാന്റ് എല്ലാ ആസ്തികളും ബാധ്യതകളും ഉള്‍പ്പെടെ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ തന്നെ ഏഴ് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ കിഡ്കിന് കൈമാറേണ്ടത്. ബി.ഐ.എ.എസിന്റെ ലൈസന്‍സ് ലഭ്യമാക്കുക, മികച്ച വിപണി കണ്ടെത്തുക മുതലായവ ഉള്‍പ്പെടെയുള്ള എല്ലാ തുടര്‍ പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും കിഡ്കിന്റെ പൂര്‍ണ ചുമതലയില്‍ ആയിരിക്കും. കുപ്പിവെള്ളത്തിന്റെ വിപണന ചുമതലയും കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കിഡ്കില്‍ നിക്ഷിപ്തമാകും. അരുവിക്കരയില്‍ സ്ഥാപിച്ച കുപ്പിവെള്ള പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെങ്കിലും യന്ത്രങ്ങളുടെയും കുപ്പികളുടെയും രൂപകല്‍പനയില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വാട്ടര്‍ അതോറിറ്റിയില്‍ കുപ്പിവെള്ള പ്ലാന്റിനുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും നിര്‍വാഹമില്ല. വാട്ടര്‍ അതോറിറ്റിക്കൂടി വരുമാനം ലഭിക്കുന്ന തരത്തിലാകും ധാരണാപത്രം ഒപ്പുവെയ്ക്കുക. കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ അംഗീകാരം ലഭിക്കേണ്ടതുമുണ്ട്. ഇതിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."