സമസ്ത ജില്ലാ സമ്മേളനം; ജില്ലാ സന്ദേശയാത്രക്ക് നാടെങ്ങും ഒരുക്കം
പാലക്കാട് : ഫെബ്രുവരി 7 മുതല്‍ 10 വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ജില്ലാ സന്ദേശയാത്രക്ക് സ്വീകരണം നല്‍കാന്‍ എങ്ങും ഒരുങ്ങി. മണ്ഡലത്തിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ മഹല്ല് മദ്‌റസ സാരഥികളുടെയും ആമില വിഖായ ത്വലബ ഖിദ്മ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പട്ടാമ്പി പാലത്തിനു സമീപത്തു നിന്ന് കാലത്ത് 11:30 ന് മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് പട്ടാമ്പി ടൗണിലും മുതുതല, തിരുവേഗപ്പുറ, കൊപ്പം സെന്റര്‍ എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. എസ്.കെ.ജെ.യു, എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി, ആര്‍.ജെ.എം സാരഥികള്‍, മഹല്ല് മാനേജ്‌മെന്റ് ഭാരവാഹികള്‍ സംബന്ധിക്കും. യോഗത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ, അബ്ബാസ്മളാഹിരി കൈപ്പുറം, ടി.കെ മുഹമ്മദ് ഫൈസി കരുവാന്‍പടി, എം എം ബഷീര്‍ മാസ്റ്റര്‍, കെ.ആരിഫ് ഫൈസി, അബ്ദു റഹ്മാന്‍ മരുതൂര്‍, കുഞ്ഞിമൊയ്തീന്‍ മൗലവി എടപ്പലം, ശിഹാബുദ്ദീന്‍ തങ്ങള്‍, റഷീദ് മാസ്റ്റര്‍, ഷൗക്കത്ത് മൗലവി, ഹിദായത്തുല്ല അന്‍വരി, ഇ.ടി.റഷീദ് പട്ടാമ്പി, സുലൈമാന്‍ മൗലവി, സി.അബ്ദു റഹ്മാന്‍ മൗലവി ചുണ്ടംമ്പറ്റ, സി.ടി.മുഹമ്മദ് കുട്ടി മൗലവി പട്ടാമ്പി, ടി.പി.മുഹമ്മദ് കുട്ടി, കെ .ടി. കുഞ്ഞു ഹാജി, പി.മുഹമ്മദ് ഹാജി, സലാം അഷ്‌റഫി, സൈതലവി ഫൈസി, സിദ്ദീഖ് ബാഖവി, നാസര്‍ അസ്ലമി, കെ .മൊയ്തീന്‍ ഹാജി, അബ്ദുല്‍ ബാരി മൗലവി, സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത പാലക്കാട് ജില്ല സമ്മേളനവും സമ്മേളനത്തിന്റെ ഭാഗമായി സമസ്ത പാലക്കാട് ജില്ല പ്രസിഡണ്ട് കെ.പി.സി.തങ്ങള്‍ വല്ലപ്പുഴ നയിക്കുന്ന സന്ദേശ യാത്രയും വിജയിപ്പിക്കാന്‍ സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഫെബ്രവരി അഞ്ചിന് വൈകുന്നേരം നാലിന് മണ്ഡലം അതിര്‍ത്തിയായ കൊറ്റിയോട് നൂറ്റിയൊന്ന് വാഹന അകമ്പടികളോടെ മണ്ഡലത്തിലേക്ക് സ്വീകരിക്കും. ചിറക്കല്‍പ്പടി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, തച്ചനാട്ടുകര, പൊമ്പ്ര തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം ഇന്ന് കാലത്ത് 9ന് കോട്ടോപ്പാടം ശറഫുല്‍ ഇസ്ലാം മദ്‌റസയില്‍ അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ചേരും. ഹബീബ് ഫൈസി കോട്ടോ പ്പാടം, സി.മുഹമ്മദ് കുട്ടി ഫൈസി സംബന്ധിക്കും. ജനുവരി 31 ന് കാലത്ത് പത്ത് മണിക്ക് മണ്ണാര്‍ക്കാട് ഇസ്ലാമിക്ക് സെന്ററില്‍ കണ്‍വന്‍ഷന്‍ നടക്കും.
സി. മുഹമ്മദാലി ഫൈസി, സുലൈമാന്‍ ഫൈസി, ഫാറൂഖ് ഫൈസി, സംബന്ധിക്കും. നാലു മണിക്ക് തച്ചനാട്ടുകര പഞ്ചായത്ത് കണ്‍വന്‍ഷന്‍ നാട്ടുകല്‍ യതീംഖാനയില്‍ വെച്ച് നടക്കും മുസ്തഫ അഷ്‌റഫി കക്കുപ്പടി, സംസം ബഷീര്‍, കബീര്‍ അന്‍വരി നാട്ടുകല്‍ സംബന്ധിക്കും.
മണ്ണാര്‍ക്കാട് ഇസ്ലാമിക്ക് സെന്ററില്‍ നടന്ന മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം അദ്ധ്യക്ഷനായി, സമസ്ത താലൂക്ക് പ്രസിഡണ്ട് കെ.. സി.അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു .ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജന.സെക്രട്ടറി സി.മുഹമ്മദാലി ഫൈസി വിഷയാവതരണം നടത്തി, അന്‍വര്‍ സാദിഖ് ഫൈസി, കബീര്‍ അന്‍വരി നാട്ടുകല്‍, ഹംസ ഫൈസി കുന്തിപ്പുഴ ഹനീഫ ഫൈസി, വൈശ്യന്‍ മുഹമ്മദ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സംസം ബഷീര്‍ അലനല്ലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി സുലൈമാന്‍ ഫൈസി നന്ദിയും പറഞ്ഞു.
കൂറ്റനാട്: സത്യം സഹനം സമാധാനം എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഏഴു മുതല്‍ പത്ത് വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി സി തങ്ങള്‍ വല്ലപ്പുഴ നയിക്കുന്ന ജില്ലാ സന്ദേശ യാത്രയെ സ്വീകരിക്കാന്‍ സമസ്ത സെക്രട്ടറിയായിരുന്ന മര്‍ഹൂം കെ.വി ഉസ്താദിന്റെ നാടായ കൂറ്റനാട് ഒരുങ്ങി. ഫെബ്രുവരി നാലിന് രാവിലെ പത്ത് മണിക്ക് അന്‍പതോളം ബൈക്കുകളുടേയും അന്‍പതോളം കാറുകളുടെയും അകമ്പടിയോടെ കുമരനെല്ലൂരില്‍ നിന്നും സ്വീകരിച്ച് 10.40 ന് കൂറ്റനാട് കെ.വി ഉസ്താദ് നഗരിയില്‍ എത്തിച്ചേരും. കെ.വി.എ സലാം ഹാജിയുടെ അദ്ധ്യക്ഷതയില്‍ കൂറ്റനാട് കേന്ദ്ര ജുമാ മസ്ജിദ് ചീഫ് ഇമാം ശിയാസലി വാഫി സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്യും. ജാഥാ വൈ. ക്യാപ്റ്റന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി അനുഗ്രഹഭാഷണംദ നടത്തും.
അലവി ഫൈസി കുളപ്പറമ്പ്, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, വീരാന്‍ ഹാജി പൊട്ടച്ചിറ, വി എ സി കുട്ടി ഹാജി, പി.കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, സൈനുദ്ധീന്‍ ഫൈസി കാഞ്ഞിരപ്പുഴ, ഷമീര്‍ ദാരിമി എന്നിവര്‍ പ്രസംഗിക്കും. അബദുല്ലക്കോയ തങ്ങള്‍ ഇരുമ്പകശ്ശേരി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആലൂര്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഇരുമ്പകശ്ശേരി, അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി, അബ്ബാസ് മളാഹിരി കക്കാട്ടിരി, ഹനീഫ ബാഖവി, എ വി മുഹമ്മദ് കൂറ്റനാട്, കരീം ഹാജി കൂറ്റനാട,് എ വി ചേക്കു ഹാജി, പി വി ഉമര്‍ മൗലവി, ശംസുദ്ധീന്‍ കൂറ്റനാട്, സാലിം ഫൈസി ചാലിശ്ശേരി, ഹുസൈന്‍ മൗലവി, യഅഖൂബ് ഫൈസി ചെരിപ്പൂര്‍, ഇഖ്ബാല്‍ അഹ്‌സനി, എ എം യൂസുഫ് ഹാജി മാളിയേക്കല്‍, ബാവഹാജി, കെ.പി കുഞ്ഞാപ്പ ഹാജി എന്നിവര്‍ സംബന്ധിക്കും. നാസര്‍ ഫൈസി സ്വാഗതവും ഗഫൂര്‍ കൂറ്റനാട് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."