രഞ്ജുവിന്റെ ആ കരുതലിന് ആദരം
കുഴഞ്ഞുവീണ യാത്രക്കാരന് പ്രഥമശുശ്രൂഷ നല്കിയ നഴ്സിനെ ഐ.എം.എ ആദരിക്കും
കൊച്ചി: തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ബുധനാഴ്ച നടത്തിയ മിന്നല്‍ സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരന് പ്രഥമശുശ്രൂഷ നല്കിയ നഴ്സ് രഞ്ജുവിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐ.എം.എ) ആദരിക്കും. രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് നേമത്ത് ഐ.എം.എയുടെ വുമണ്‍ ഡോക്ടേഴ്സ് വിങ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേക്ക് ക്ഷണിച്ചായിരിക്കും ആദരവ് നല്‍കുക. ഒരു അടിയന്തര സാഹചര്യത്തില്‍ എല്ലാവരും നോക്കിനില്‍ക്കെ സ്വയം മുന്നോട്ടു വന്ന് ഒരാളുടെ ജീവന് രക്ഷിക്കുന്നതിന് നടത്തിയ ശ്രമം പരിഗണിച്ചാണ് ഇവരെ ആദരിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.എം.എ അറിയിച്ചു.
സമരത്തെ തുടര്‍ന്ന് കിഴക്കേകോട്ട ബസ്സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ കുമാരപുരം ചെന്നിലോട് പാറുവിള വീട്ടില്‍ ടി.സുരേന്ദ്രന് ഹൃദയാഘാതം സംഭവിച്ചത് തിരിച്ചറിഞ്ഞ് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ രഞ്ജു സഹായവുമായി മുന്നോട്ടു വരികയായിരുന്നു. ഡ്യൂട്ടിക്ക് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഇവരുടെ ശ്രദ്ധയില്‍ പെടുന്നത്. രഞ്ജു പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും സുരേന്ദ്രന്റെ ജീവന് രക്ഷിക്കാനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."