HOME
DETAILS

അവശ്യ സാധനങ്ങളില്ല: നോക്കുകുത്തിയായി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ്

  
backup
March 06 2017 | 23:03 PM

%e0%b4%85%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d

കല്‍പ്പറ്റ: വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്രമാവേണ്ട സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങളൊന്നുമില്ല. വയനാട്ടിലെ ഭൂരിഭാഗം സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഏതാനം ദിവസങ്ങളായി പഞ്ചസാര ലഭ്യമല്ല. വിപണയില്‍ ഒരു കിലോക്ക് 45 രൂപയാണ് പഞ്ചസാരയുടെ വില. സപ്ലൈക്കോ മാര്‍ക്കറ്റില്‍ 23.50 രൂപയാണ് വിലയെങ്കിലും കിട്ടാനില്ല. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ പഞ്ചസാര മാത്രമല്ല, വെളിച്ചെണ്ണ, കടല, കടുക്, ഉപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിള്‍ ഭൂരിഭാഗവും ലഭ്യമല്ല.
പഞ്ചസാരയടക്കമുള്ള സാധനങ്ങള്‍ എന്നുവരുമെന്ന് നടത്തിപ്പുകാര്‍ക്കും നിശ്ചയമില്ല. ടൗണുകളിലും ഗ്രാമങ്ങളിലുള്ള ഔട്ട്‌ലറ്റുകളുടെ കാര്യവും മറിച്ചല്ല. ഉള്‍ഗ്രാമങ്ങളിലെത്തുന്ന സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാക്കനിയാണ്. അരിയുടെ കാര്യവും മറിച്ചല്ല, മട്ടയും, ജയയുമടക്കം എല്ലായിനം അരികളും ഔട്ട്‌ലറ്റിലുണ്ടെങ്കിലും കുറുവ അരി മാത്രമാണ് സബ്‌സിഡി ഇനത്തില്‍ ലഭ്യമാകുന്നത്. മറ്റ് അരികള്‍ക്കെല്ലാം വിപണി വിലയിട്ടാണ് വിറ്റഴിക്കുന്നത്. പൊതുവിപണിയില്‍ 160 രൂപ വരെ വിലയുള്ള വെളിച്ചെണ്ണ സപ്ലൈക്കോയില്‍ ലഭിച്ചിരുന്നത് 90 രൂപക്കായിരുന്നു. ഇത് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നുവെങ്കിലും ഏതാനം ദിവസങ്ങളായി കല്‍പ്പറ്റ അടക്കമുള്ള സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ ലഭ്യമല്ല. പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയ സാധനങ്ങള്‍ക്കായാണ് ജനങ്ങള്‍ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിനെ സാധാരണക്കാരെ ആശ്രയിക്കുന്നത്. പ്രതീക്ഷയോടെ സപ്ലൈക്കോയിലെത്തുന്ന വീട്ടമ്മമാരടക്കം പ്രതിഷേധത്തോടെയാണ് മടങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago