HOME
DETAILS

സൂക്ഷിക്കണം, കൊലപാതകി അടുത്തുണ്ട്

  
backup
June 17 2016 | 06:06 AM

beware-of-labours-form-assam-bangal

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറെയും ക്രിമിനലുകള്‍. ഇവിടെ പരിശോധനയോ മറ്റു നടപടികളോ ഇല്ലാത്തതിലാണ് കേരളം തെരഞ്ഞെടുത്തിരിക്കുന്നത്. ജിഷയുടെ കൊലയാളിയെ പിടികൂടിയതോടെ നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് പൊലിസ്. ഏതാണ്ട് 25ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് അനൗദ്യോ
ഗിക കണക്ക്. എന്നാല്‍ പൊലിസിന്റെ കണക്കില്‍ വെറും 55000 പേര്‍ എന്നാണ്.

 

തൊഴില്‍ വകുപ്പിലോ പൊലിസിലോ വ്യക്തമായ കണക്കില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,770 കേസുകളാണ് പൊലിസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ പ്രതിയെ കിട്ടാതെ ഉപേക്ഷിച്ചതില്‍ ഇതിന്റെ നാലിരട്ടി കേസ് വരും. കൊലപാതകം, കവര്‍ച്ച, കള്ളനോട്ട്, ലഹരി വസ്തുക്കള്‍ വിതരണം എന്നിവയിലാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊന്നതും ആലപ്പുഴയില്‍ ഒരു കള്ളുഷാപ്പു തൊഴിലാളിയെ കൊന്ന് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചതും ഇതരസംസ്ഥാന ക്രിമിനല്‍ തന്നെ.

 

ബംഗ്ലാദേശില്‍നിന്നു വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയിലെത്തി അവിടെ നിന്നു കേരളത്തില്‍ ഒളിവില്‍ താമസിച്ചാണ് അസന്മാര്‍ഗിക പ്രവൃത്തി ചെയ്യുന്നത്. പാകിസ്ഥാനില്‍ നിന്നെത്തുന്ന കള്ളനോട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് വിതരണം ചെയ്യുന്നതെന്ന് എന്‍.ഐ.എ തന്നെ കണ്ടെത്തിയിരുന്നു.

 

കേന്ദ്ര ഇന്റലിജന്‍സും സംസ്ഥാന ഇന്റലിജന്‍സും നിരവധി തവണ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെങ്കിലും ഇവരെ നിരീക്ഷിക്കാന്‍ ഏതൊരു വിധ സംവിധാനവും ഉണ്ടാക്കിയിട്ടില്ല. ജിഷയുടെ മരണത്തിനു ശേഷം പുതുതായി ചാര്‍െജടുത്ത ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ എല്ലാ സ്‌റ്റേഷനുകള്‍ക്ക് കീഴിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുെട കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കാനുള്ള നടപടി പൊലിസ് ആസ്ഥാനത്ത് സ്വീകരിച്ചു വരികയാണ്.


ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തിയ പൊലിസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ ഏറ്റവും മുന്നില്‍ എറണാകുളും ജില്ലയാണ്.

 

ജില്ലതിരിച്ച്

തിരുവനന്തപുരം -92
കൊല്ലം - 81
പത്തനംതിട്ട - 85
ആലപ്പുഴ -78
കോട്ടയം-88
ഇടുക്കി - 28
എറണാകുളം -660
തൃശൂര്‍ - 68
പാലക്കാട് -34
മലപ്പുറം -240
കോഴിക്കേട് -132
വയനാട് -5
കാസര്‍ഗോഡ് - 21

റെയില്‍വേ പൊലിസ് -101

ഇത് പൊലിസ് രജിസ്ട്രര്‍ ചെയ്ത കേസുകള്‍ മാത്രം. ഇതിന്റെ നാലിരട്ടി കേസുകളാണുള്ളത്. എന്നാല്‍ പ്രതികളെ കിട്ടാത്തതിനാല്‍ പല സ്‌റ്റേഷനുകളും കേസുകള്‍ എഴുതി തള്ളുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ ഇവര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും തമ്മിലടിയും കൊലയും നടന്നിട്ടുണ്ട്. എന്നാല്‍ ഇരു ചെവിയറാതെ ഏജന്റന്മാര്‍ ഒതുക്കുകയാണ് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago